Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ എന്തു പറയുന്നു ?

Aമാസ് നമ്പർ

Bഅറ്റോമിക നമ്പർ

Cഐസോടോപ്പ്

Dഐസോബാർ

Answer:

B. അറ്റോമിക നമ്പർ

Read Explanation:

ആറ്റോമിക നമ്പർ:

  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആറ്റത്തിന്റെ അറ്റോമിക നമ്പർ എന്നുപറയുന്നു. 
  • ഇതിനെ Z എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
  • ഒരു ആറ്റത്തിന്റെ അറ്റോമിക നമ്പർ അറിയാമെങ്കിൽ ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും എണ്ണം പറയാൻ കഴിയും
  • അറ്റോമിക നമ്പർ = ഇലക്ട്രോണുകളുടെ എണ്ണം = പ്രോട്ടോണുകളുടെ എണ്ണം
  • മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം 
  • ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - ആറ്റോമിക നമ്പർ 

Related Questions:

എക്സ് - റേ കണ്ടുപിടിച്ചത് ആര് ?
റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .
മാസ് നമ്പറിനെ --- അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.
ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ---- എന്നറിയപ്പെടുന്നു.
ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?