App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാര- ഉൽപ്പന്ന ഭാഗത്തിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനത്തിൽ മർദ്ദത്തിന് സന്തുലനാവസ്ഥയിലുള്ള സ്വാധീനം എന്താണ് ?

Aരാസപ്രവർത്തനത്തിൻ്റെ വേഗത കൂട്ടും

Bരാസപ്രവർത്തനത്തിൻ്റെ വേഗത കുറയ്ക്കും

Cഒരു സ്വാധീനവും ഇല്ല

Dഇതൊന്നുമല്ല

Answer:

C. ഒരു സ്വാധീനവും ഇല്ല

Read Explanation:

  • ഉഭയദിശാപ്രവർത്തനം - ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • സംവൃതവ്യൂഹം - ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേർക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹം അറിയപ്പെടുന്നത് 

  • സംവൃതവ്യൂഹത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ 

  • ഒരു വാതക വ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുമ്പോൾ മർദ്ദം കുറയുന്നു 

  • ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാരക - ഉൽപ്പന്ന ഭാഗങ്ങളിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദ്ദത്തിന് സംതുലനാവസ്ഥയിൽ യാതൊരു സ്വാധീനവുമുണ്ടായിരിക്കുകയില്ല 

Related Questions:

മർദ്ദം ഉപയോഗിച്ച് വളരെ വേഗത്തിൽ അമോണിയ വാതകം ദ്രവീകരിക്കാം. (ദവീകരിച്ച അമോണിയ അറിയപ്പെടുന്നത് ?
താപം കൂടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി താപാഗിരണ പ്രവർത്തനത്തിന് എന്തു സംഭവിക്കുന്നു ?
സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദ്ദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിനു മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്ക വിധം സ്വയം ഒരു പുനക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. ഇതു അറിയപ്പെടുന്നത്?
ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?
സൾഫ്യൂരിക് ആസിഡിനു ജലത്തേക്കാൾ സാന്ദ്രത _____ ആണ് .