വേണു തിരക്കിട്ട് സിനിമയ്ക്ക് പോകാനൊരുങ്ങുകയാണ്. സമീപത്തു നിന്ന അനുജനോട് അയാൾ, സമയം നോക്കാനാവശ്യപ്പെട്ടു. കുസ്യതിയായ അനുജൻ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞത് സമയം എട്ടേകാൽ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നിൽ ഭിത്തിയിൽ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോൾ അയാൾ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?