App Logo

No.1 PSC Learning App

1M+ Downloads
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

A30 ദിവസം

B5-10 ദിവസങ്ങൾ

C13-14 ദിവസങ്ങൾ

D20-25 ദിവസങ്ങൾ

Answer:

C. 13-14 ദിവസങ്ങൾ

Read Explanation:

രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും.


Related Questions:

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?
'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല?
കേരളത്തിലെ കാർഷിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള കൃഷിവകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം ഏതാണ് ?
ഇൻഡോ - സ്വിസ്സ് കന്നുകാലി പ്രൊജക്റ്റ് മാട്ടുപ്പെട്ടിയിൽ ആരംഭിച്ച വർഷം ?