Challenger App

No.1 PSC Learning App

1M+ Downloads
ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ സമീപനത്തിന് പറയാവുന്നത് ?

Aനിഗമന രീതി

Bആഗമന രീതി

Cഉൾക്കാഴ്ചാ രീതി

Dആഗമന നിഗമന രീതി

Answer:

B. ആഗമന രീതി

Read Explanation:

ആഗമന രീതി (Inductive Method)

  • പഠനപ്രക്രിയയിൽ ധാരാളമായി പ്രയോജനപ്പെടുത്തുന്ന പഠന രീതിയാണ് - ആഗമന നിഗമന രീതി 
  • ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പൊതുതത്ത്വത്തിലേക്ക് എത്തിച്ചേരുന്ന പഠന രീതി - ആഗമന രീതി
  • ആഗമനരീതിയിൽ പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് ആശയ രൂപീകരണം നടക്കുന്നത്.
  • ആഗമനരീതിയിൽ പഠിതാവ് അവരുടെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നീ മാനസിക പ്രക്രിയകൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നു.

 

ആഗമന, നിഗമന രീതി - ഒറ്റനോട്ടത്തിൽ
ആഗമനരീതി (Inductive Method) നിഗമനരീതി (Deductive Method)
ശിശുകേന്ദ്രിതം അധ്യാപക കേന്ദ്രിതം 
അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക്  അറിവിന്റെ ഒഴുക്ക് പൊതുതത്ത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്
സ്വാശ്രയശീലം വളർത്തുന്നു ആശ്രിതത്വം വളർത്തുന്നു
പുതിയ അറിവിലേക്ക് നയിക്കുന്നു അധ്യാപകൻ അറിവു പകർന്നു കൊടുക്കുന്നു
പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു അധ്യാപകൻ ആശയം വിശദീകരിക്കുന്നു
സമയം അധികം വേണ്ടി വരുന്നു കുറച്ചു സമയമേ ആവശ്യമുള്ളൂ
കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത്
അന്വേഷണാത്മക രീതി, പ്രോജക്ട് രീതി, പ്രശ്നാപഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു  പ്രഭാഷണരീതി, ഡെമോൺസ്ട്രേഷൻ രീതി എന്നിവയിൽ ഉപയോഗിക്കുന്നു
വിശകലനാത്മക ചിന്ത വളർത്തുന്നു ആശയങ്ങൾ കേട്ടു പഠിക്കുന്നു

Related Questions:

സാമൂഹിക ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ പ്രാധാന്യം വിശദമാക്കിയത് ആര് ?
Which of the following is NOT seen in a science library?
മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?
Which of the following best describes the learning approach promoted by science clubs?
വിസ്മൃതി ലേഖ രൂപപ്പെടുത്തിയത് ആര്?