App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിൻ്റെ ഗ്രാമിലുള്ള അളവാണ് :

Aലേയത്വം

Bസലൈനിറ്റി

Cമോളാരിറ്റി

Dമോളെലിറ്റി

Answer:

A. ലേയത്വം

Read Explanation:

  • ലായനി - രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന ഏകാത്മക മിശ്രിതം 
  • ഏകാത്മക മിശ്രിതം - ഘടകാനുപാതവും ഗുണധർമ്മങ്ങളും മിശ്രിതത്തിലുടനീളം ഒരേ പോലെയുള്ള മിശ്രിതം 
  • ലായകം ( solvent ) - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നതും ,ലായനിയിൽ കൂടിയ അളവിലുള്ളതുമായ ഘടകം 
  • ലീനം ( solute ) - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം . ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകമാണിത് 
  • ലേയത്വം - ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം 

ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

    • ലീനത്തിന്റെ സ്വഭാവം 
    • ലായകത്തിന്റെ സ്വഭാവം 
    • താപനില 
    • മർദ്ദം 

30 °C താപനിലയിൽ ചില പദാർത്ഥങ്ങളുടെ ലേയത്വം ( g /100 g )

  • സോഡിയം ക്ലോറൈഡ് - 36.1 
  • പൊട്ടാസ്യം നൈട്രേറ്റ് - 48 
  • പൊട്ടാസ്യം ക്ലോറൈഡ് - 37.2 
  • കോപ്പർ സൾഫേറ്റ് - 37.8 
  • സോഡിയം നൈട്രേറ്റ്  - 87.6 
  • കാൽസ്യം ക്ലോറൈഡ്  - 100 
  • കാൽസ്യം സൾഫേറ്റ്  - 0.264 
  • അമോണിയം ക്ലോറൈഡ്  - 41.4 

Related Questions:

താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?

ശരിയല്ലാത്ത ജോഡി കണ്ടെത്തുക ? 

  1. പഞ്ചസാര ലായനി , കോപ്പർ സൾഫേറ്റ് ലായനി  - യഥാർത്ഥ ലായനി 
  2. ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - കൊളോയിഡ് 
  3. പാൽ , മൂടൽ മഞ്ഞ് - സസ്‌പെൻഷൻ 
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?
പൂരിതമാകാൻ ആവശ്യമായതിലും അതികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് :