App Logo

No.1 PSC Learning App

1M+ Downloads
ഒരു നിർദിഷ്ട ചോദകത്തിന് ഒന്നിൽ കൂടുതൽ സമാന പ്രതികരണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് വിളിക്കപ്പെടുന്നത് ?

Aചോദക സാമാനീകരണം

Bചോദക വിവേചനം

Cചോദക വിലോപം

Dചോദക പുനഃ പ്രാപ്തി

Answer:

A. ചോദക സാമാനീകരണം

Read Explanation:

പാവ്ലോവിന്റെ നിയമങ്ങൾ:

  1. വിലോപം (Extinction)
  2. പുനഃപ്രാപ്തി (Spontaneous Recovery)
  3. വിളംബിത അനുബന്ധിത പ്രതികരണം (Delayed Conditioned Response)
  4. ചോദക വിവേചനം (Stimulus Discrimination)
  5. ചോദക സാമാന്യവൽക്കരണം (Stimulus Generalisation)

ചോദക സാമാന്യവൽക്കരണം (Stimulus Generalisation):

      അഭ്യസിച്ച ഒരു പ്രതികരണത്തിനാസ്പദമായ ചോദകവുമായി സാമ്യമുള്ള ചോദകങ്ങൾ, പ്രത്യക്ഷ്യപ്പെടുമ്പോൾ, അഭ്യസിച്ച പ്രതികരണം തന്നെ ഉണ്ടാകാനുള്ള പ്രവണതയാണ് ചോദക സാമാന്യവൽക്കരണം.

 

ചോദക വിവേചനം (Stimulus Discrimination):

  • ശബ്ദത്തിൽ ഏറ്റകുറച്ചിലുള്ള രണ്ട് മണിനാദങ്ങളിൽ, ഭക്ഷണം നൽകിയപ്പോൾ, ഭക്ഷണം ലഭിച്ച മണിനാദത്തോട് മാത്രം, നായ അനുകൂലമായി പ്രതികരിച്ചു.
  • ഇപ്രകാരം ഏറെകുറെ സമാന ശബ്ദങ്ങൾക്കിടയിലുള്ള വ്യത്യാസങ്ങൾ പോലും, നായയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞു.
  • തിരിച്ചറിയൽ പ്രക്രിയയാണ് ചോദക വിവേചനം എന്നു പറയുന്നത്.

 

വിലോപം (Extinction):

  • അനുബന്ധം വഴി ഒരു ചോദകം ആർജിച്ചെടുത്ത പ്രതികരണം, പിന്നീട് ഇല്ലാതെയാകുന്ന അവസ്ഥയെയാണ് വിലോപം എന്നറിയപ്പെടുന്നത്.
  • അതായത് മണിശബ്ദം, ഉമിനീർ സ്രവം ഇവ തമ്മിലുള്ള ബന്ധം ഉറച്ചതിന് ശേഷം, മണി ശബ്ദത്തെത്തുടർന്ന്, ആഹാരം കൊടുക്കാതെ മണിശബ്ദം മാത്രം, പല തവണ ആവർത്തിച്ചാൽ ഉമിനീർ സ്രവണ പ്രതികരണം ക്രമേണ ഇല്ലാതായിത്തീരും. ഇതിനെ വിലാപം എന്ന് പറയുന്നു.

 

പുനഃപ്രാപ്തി (Spontaneous Recovery):

    വിലോപം വഴി അപ്രത്യക്ഷമാകുന്ന പ്രതികരണം തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്ന് പാവ്ലോവ് അഭിപ്രായപ്പെടുന്നു. ഇതിനെയാണ് പുന:പ്രാപ്തി എന്നറിയപ്പെടുന്നത്. അതിനുള്ള മാർഗങ്ങൾ ചുവടെ നൽകുന്നു:

  1. അനുബന്ധത്തിന് ഒരിക്കൽ കൂടി അവസരം നൽകുക
  2. വിലോപത്തിന് ശേഷം അല്പം സമയം അനുവദിക്കുക.

ഉദാഹരണം:

     വിലോപം വഴി ഉമിനീർ സ്രവണ പ്രതികരണം ഇല്ലാതായി തീരുന്നുവെന്ന് കരുതുക. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് മണിയടി ശബ്ദം അവതരിപ്പിച്ചാൽ, ഉമിനീർ സ്രവം താൽക്കാലികമായി വീണ്ടും ഉണ്ടാകും. ഈ സവിശേഷത പുനഃപ്രാപ്തി എന്നറിയപ്പെടുന്നു.

 

വിളംബിത അനുബന്ധിത പ്രതികരണം (Delayed Conditioned Response):

  • പാവ്ലോവ് നടത്തിയ പരീക്ഷണത്തിൽ മണിനാദത്തോടൊപ്പം നൽകിയിരുന്ന ആഹാരം, മണിയടിച്ച് അല്പ സമയം കഴിഞ്ഞ് നൽകുന്നു.
  • മണി നാദം കേൾപ്പിക്കുന്നതും, ഭക്ഷണം നൽകുന്നതും തമ്മിലുള്ള സമയ വ്യത്യാസം വർദ്ധിപ്പിക്കുന്നു.
  • അപ്പോൾ നായയുടെ പ്രതികരണം കുറയുന്നതായി പാവ്ലോവ് കണ്ടെത്തി.
  • എന്നാൽ ഇടവേള വീണ്ടും വർദ്ധിപ്പിച്ചപ്പോൾ നായയിൽ ഉമിനീർ സ്രവണം രണ്ടാമതും വർദ്ധിച്ച തോതിലുണ്ടാകുന്നതായി കണ്ടു.
  • ചോദകങ്ങൾക്കിടയിലുള്ള കാല താമസവുമായി, നായ പൊരുത്തപ്പെടുന്നതാണ് ഇതിന് കാരണം.
  • ഈ പ്രതിഭാസത്തെയാണ്, വിളംബിത അനുബന്ധിത പ്രതികരണം എന്നറിയപ്പെടുന്നത്.

Related Questions:

Pavlov's experiments were based on which type of animals?

Which following are the characteristics of creative child

  1. Emotionally sensitive
  2. Independent of judgment, introvert
  3.  Flexibility, originality and fluency
  4. Self-accepting and self-controlled
    The process by which a stimulus occurrence of the response that it follows is called:
    അടുത്തിരിക്കുന്ന വസ്തുക്കളെ ഗ്രൂപ്പായി കാണുന്ന നിയമമാണ് ?
    The Genital Stage begins at: