ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?
Aഗതികോര്‍ജം
Bസ്ഥിതികൊര്‍ജം
Cരാസോര്ജം
Dതാപോര്‍ജം
Answer:
A. ഗതികോര്‍ജം
Read Explanation:
ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്‍റെ (Kinetic Energy) അളവാണ്.
ഒരു പദാര്‍ത്ഥത്തിന് ചൂട് കൂടുമ്പോൾ അതിലെ തന്മാത്രകളുടെ ചലനം കൂടുന്നു. തന്മാത്രകളുടെ ചലനവുമായി ബന്ധപ്പെട്ട ഊർജ്ജമാണ് ഗതികോർജ്ജം.
താപനില കൂടുമ്പോൾ ഈ ഗതികോർജ്ജം വർധിക്കുന്നു. അതിനാൽ, ഒരു വസ്തുവിന്‍റെ താപനില എന്നത് ആ വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്‍റെ അളവായി കണക്കാക്കുന്നു.