Aഅതിവ്യാപനം
Bഓക്സീകരണം
Cഅധിശോഷണം
Dവ്യതിവ്യാപനം
Answer:
C. അധിശോഷണം
Read Explanation:
അധിശോഷണം (Adsorption):
ഖരം അഥവാ ദ്രാവകാവസ്ഥയിലുള്ള ഒരു പദാർഥത്തിന്റെ ഉള്ളിലേക്ക് പോകാതെ അതിന്റെ പ്രതലത്തിൽ തന്നെ തന്മാത്രാ ഗണങ്ങൾ സ്വരൂപിക്കപ്പെടുന്നതിനെ, അധിശോഷണം (adsorption) എന്നു പറയുന്നു.
ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ ശേഖരിക്കപ്പെടുന്നത്, അതിനെ അധിശോഷകം (Adsorbent) എന്നു പറയുന്നു.
പ്രതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർഥത്തെ, അധിശോഷ്യം (adsorbate) എന്നും പറയുന്നു.
അധിശോഷണം അടിസ്ഥാനപരമായി ഒരു പ്രതല പ്രതിഭാസമാണ്.
ഖരപദാർഥത്തിന് പ്രത്യേകിച്ച് അതിസൂക്ഷ്മാവസ്ഥയിൽ പ്രതല പരപ്പളവ് കൂടുതലായിരിക്കും.
അതു കൊണ്ട് നന്നായി പൊടിച്ച രൂപത്തിലുള്ള കരി, സിലിക്ക ജെൽ, അലുമിന ജെൽ, കളിമണ്ണ്, കൊളോയിഡുകൾ, ലോഹങ്ങൾ മുതലായവ നല്ല അധിശോഷകങ്ങളാണ്.
Note:
അഡ്‌സോർപ്‌ഷനിൽ (adsorption), സംയുക്തങ്ങൾ പദാർത്ഥത്തിന്റെ ഉപരിതലത്തിൽ പറ്റി നിൽക്കുന്നു.
ആഗിരണം (absorption) ചെയ്യുമ്പോൾ പദാർത്ഥങ്ങൾ, ദ്രാവകത്തിന്റെയോ, ഖര പദാർത്ഥത്തിന്റെയോ ഉള്ളിലേക്ക് പ്രവേശിക്കുന്നു.