ഒരു പ്രത്യേക വിഷയത്തിലുള്ള കുട്ടികളുടെ നേട്ടം തിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശോദകമാണ് :
Aസിദ്ധി ശോധകം
Bനിദാന ശോധക നിർണയം
Cബുദ്ധി ശോധകം
Dഅഭിക്ഷമതാ ശോധകം
Answer:
A. സിദ്ധി ശോധകം
Read Explanation:
സിദ്ധി ശോധകം (Achievement Test)
വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണയം ചെയ്യുന്നതിനും ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന ശോധകങ്ങളാണ് / പഠന ഫലമായി പഠിതാവിൽ വന്നു ചേർന്ന മാറ്റങ്ങൾ അഥവാ സിദ്ധികൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പരീക്ഷകളാണ് സിദ്ധിശോധകം എന്ന് അറിയപ്പെടുന്നത് .