App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം :

Aതാപീയ ആഘാതം

Bഅന്തരീക്ഷ താപനില

Cദൈനിക താപാന്തരം

Dവാർഷിക താപാന്തരം

Answer:

D. വാർഷിക താപാന്തരം

Read Explanation:

ദൈനിക താപാന്തരം

  • ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ദൈനിക താപാന്തരം (Diurnal range of temperature)

ദൈനിക താപാന്തരം = 

കൂടിയ താപനില - കുറഞ്ഞ താപനില

  • കടലിനോട് ചേർന്ന ഭാഗങ്ങളിൽ ദൈനിക താപാന്തരം കുറവായിരിക്കും.

  • കടലിൽ നിന്നകന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ദൈനിക താപാന്തരം കൂടുതലായിരിക്കും.


    ദൈനിക ശരാശരി താപനില (Daily Mean Temperature)

  • ഒരു ദിവസത്തെ ശരാശരി താപനില അറിയപ്പെടുന്നത് - ദൈനിക ശരാശരി താപനില

    Screenshot 2025-06-03 194914.png


വാർഷിക താപാന്തരം

  • ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വാർഷിക താപാന്തരം (Annual range of temperature)



Related Questions:

' നിശാദീപങ്ങൾ' എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ് ?

Which atmospheric gases play a major role in maintaining the Earth as a life supporting planet?

  1. Oxygen
  2. nitrogen
  3. carbon dioxide

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
    2. സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് എക്സോസ്ഫിയർ  
    3. ഉയരം കുടുംതോറും മിസോസ്ഫിയറിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.

      താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

      • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി

      • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു. 

      • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി ഈ പാളിയിലാണ്.

      ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം :