App Logo

No.1 PSC Learning App

1M+ Downloads
ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ആരംഭിച്ചു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?

Aബിഗ് ബാംഗ് സിദ്ധാന്തം

Bസ്ഥിരസ്ഥിതി സിദ്ധാന്തം

Cപ്ലാസ്മ സിദ്ധാന്തം

Dഓസിലേറ്റിംഗ് സിദ്ധാന്തം

Answer:

A. ബിഗ് ബാംഗ് സിദ്ധാന്തം

Read Explanation:

ബിഗ് ബാംഗ് സിദ്ധാന്തം/മഹാവിസ്ഫോടന സിദ്ധാന്തം

  • പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ശാസ്ത്രീയ വിശദീകരണം.
  • ഈ സിദ്ധാന്തം അനുസരിച്ച്, ഏകദേശം 13.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, അതിസാന്ദ്രതയും ഉയർന്ന ഊഷ്മതയുമുള്ള ഒരു അവസ്ഥയിൽ നിന്നാണ് പ്രപഞ്ചം ഉത്ഭവിച്ചത്.

മഹാവിസ്ഫോടന സിദ്ധാന്തപ്രകാരം പ്രപഞ്ചവികസനം താഴെ പറയുന്നഘട്ടങ്ങളിലൂടെയാണ് സംഭവിച്ചിട്ടുള്ളത് :

  • ആദ്യ ഘട്ടം 
    • ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു.
    • അളവറ്റ അതിതീവ്രമായ താപവും സാന്ദ്രതയും ഈ കണികയ്ക്കുണ്ടായിരുന്നു.
  • രണ്ടാം ഘട്ടം 
    • ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു.
    • ഈ വികാസം ഇന്നും തുടരുന്നതായി കണക്കാക്കുന്നു.
    • വികസനഘട്ടത്തിൽ ഊർജം ദ്രവ്യമായി പരിണമിച്ചു
    • വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ ത്വരിതമായി വികാസമുണ്ടായെങ്കിലും പിന്നീട് വികാസവേഗം കുറഞ്ഞുവന്നു.
    • മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്ന് മിനിട്ട് സമയംകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ രൂപമായ ആദ്യ 'ആറ്റം' ഉടലെടുത്തു
  • മൂന്നാം ഘട്ടം 
    • മഹാവിസ്ഫോടനശേഷം 300000 വർഷങ്ങൾ പിന്നിട്ടപ്പോൾ താപനില 4500 കെൽവിനിൽ താഴെയായി കുറഞ്ഞു 
    •  ഇതിനാൽ കൂടുതൽ ദ്രവ്യ രൂപീകരണം സംഭവിക്കുകയും പ്രപഞ്ചം സുതാര്യമാകുകയും ചെയ്തു



Related Questions:

Which of the following does not belong to Mutation theory?
The scientist who is known as " The Darwin of the 20th Century" is:
ജെർം പ്ലാസം സിദ്ധാന്തം വിവരിക്കുന്ന ഓഗസ്റ്റ് വെയ്‌സ്‌മാന്റെ പുസ്തകം
ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്കളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?
Most primitive member of the human race is: