App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന ആകെ അന്തിമ ചരക്ക് സേവനങ്ങളുടെ കമ്പോള വിലയാണ് ?

Aഅറ്റ ദേശീയ ഉൽപ്പന്നം

Bഅറ്റ ആഭ്യന്തര ഉൽപ്പന്നം

Cമൊത്ത ആഭ്യന്തര ഉൽപ്പന്നം

Dമൊത്ത ദേശീയ ഉൽപ്പന്നം

Answer:

C. മൊത്ത ആഭ്യന്തര ഉൽപ്പന്നം

Read Explanation:

മൊത്ത ആഭ്യന്തര ഉൽപ്പന്നം (Gross Domestic Product)

  • ഒരു രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം.

  • വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം, വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ല.

Related Questions:

അനൗപചാരിക മേഖലയിൽ പണത്തിന്റെ സഹായമില്ലാതെ നടക്കുന്ന ഇടപാടുകളെ ______ ഇടപാടുകൾ എന്ന് വിളിക്കുന്നു .

താഴെ പറയുന്നതിൽ അടിസ്ഥാനപരമായ ഏതൊക്കെ വേതനങ്ങൾ ചരക്കുസേവനങ്ങളുടെ ഉൽപ്പാദനവേളയിൽ നൽകുന്നു ? 

i) മനുഷ്യ അധ്വാനത്തിന്റെ സംഭാവന - വേതനം 

ii) മൂലധനത്തിന്റെ സംഭാവന - പലിശ 

iii) സംരംഭകത്വം നൽകുന്ന സേവനം - ലാഭം 

iv) ഭൂമി പോലുള്ള നിശ്ചിത പ്രകൃതി വിഭവങ്ങളുടെ സേവനം - ഇതിന് പാട്ടം നൽകുന്നു 

അറ്റ ദേശീയ ഉൽപ്പന്നം (NNP) = GNP - _____
GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ് ഘടക വരുമാനം) =
ചരക്കുകൾ വൻതോതിൽ വ്യാപാരം നടത്തുന്നത് _____ ആയിരിക്കും .