Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു സ്ഥിരവേഗത്തിൽ വർത്തുള പാതയിൽ ചലിക്കുന്നതിനെ അറിയപ്പെടുന്നത് ?

Aവർത്തുള ചലനം

Bപരിക്രമണം

Cഭ്രമണം

Dസമവർത്തുള ചലനം

Answer:

D. സമവർത്തുള ചലനം

Read Explanation:

  • സമവർത്തുള ചലനം - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 
  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാരപാതയിലൂടെയുള്ള ചലനം 
  • ഉദാ :ചരടിൽ കെട്ടി കറക്കുന്ന കല്ലിന്റെ ചലനം 
  • പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്ത് വരുന്ന സ്ഥലം 
  • ഉദാ :സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം 
  • ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം 

Related Questions:

ടൂണിംഗ് ഫോർക്ക് കണ്ടെത്തിയത് ആര് ?
ഉയർന്ന Tc അതിചാലകങ്ങൾ (High-Tc superconductors) സാധാരണയായി ഏത് തരം വസ്തുക്കളാണ്?
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് ?

വായുവിലെ ശബ്ദത്തിന്റെ വേഗത സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. താപനില വർദ്ധിക്കുന്നതിനനുസരിച്ച് വർദ്ധിക്കുന്നു.
  2. മർദ്ദം കൂടുന്നതിനനുസരിച്ച് കുറയുന്നു.
  3. സമ്മർദ്ദത്തിൽ നിന്ന് സ്വതന്ത്രമാണ്.
  4. സാന്ദ്രത കൂടുന്നതിനനുസരിച്ച് വർദ്ധിക്കുന്നു.