Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാർത്ഥിയുടെ പഠന പുരോഗതി തുടക്കത്തിൽ പെട്ടെന്ന് ഉള്ളതും ക്രമേണ മന്ദഗതി ആകുകയും ചെയ്താൽ അത് എന്ത് തരം പഠന വക്രത്തിൽ കലാശിക്കുന്നു ?

Aഋജുരേഖാ വക്രം

Bഉൻമധ്യവക്രം

Cനതമധ്യവക്രം

Dഇവയൊന്നുമല്ല

Answer:

B. ഉൻമധ്യവക്രം

Read Explanation:

പഠന വക്രം (Learning Curve)

  • ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന ലേഖീയ ചിത്രീകരണമാണ് പഠന വക്രം 
  • പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെട്ടു എന്നതിൻ്റെ രേഖ കൂടിയാണിത്.

വിവിധതരം പഠന വക്രങ്ങൾ

പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ
നിയന്ത്രിക്കപ്പെടുന്നു. അതിെന്റെ ഫലമായി 4 തരം വക്രങ്ങൾ
രൂപെപ്പെടുന്നു.  

  1. ഋജുരേഖാവക്രം  (Straight Line Curve)
  2. ഉൻമധ്യവക്രം (Convex Curve)

  3. നതമധ്യവക്രം (Concave Curve)

  4. സമ്മിശ്രവക്രം (Mixed Curve)

ഉൻമധ്യവക്രം (Convex Curve)

  • പ്രാരംഭഘട്ടത്തിൽ ത്വരിത ഗതിയിലുള്ള പഠനപുരോഗതി കാണിക്കുന്നു. 
  • ക്രമേണ മന്ദഗതിയാകുന്നു.
  • ഋണത്വരണ പഠന വക്രം (Negatively Accelerated Learning Curve) എന്നും അറിയപ്പെടുന്നു.
  • പ്രവർത്തനം ലളിതമാകുകയോ, പഠിതാവിനു സമാന പ്രവർത്തനത്തിൽ മുൻപരിശീലനം കിട്ടിയിട്ടുണ്ടാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത്തരം പഠനവക്രം ഉണ്ടാകുന്നു. 

Related Questions:

താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിലെ പ്രക്രിയ അല്ലാത്തത് ?
കുട്ടികളിൽ ക്രിയാത്മകത വളർത്താൻ പ്രയോജനപ്പെടുത്തുന്ന ക്ലാസ് റൂം പ്രവർത്തനം താഴെ പറയുന്നതിൽ ഏതാണ്?
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
ടോപ്പോളജിക്കല്‍ സൈക്കോളജി ആരുമായി ബന്ധപ്പെട്ടതാണ് ?
Identify the methods for improving interest in learning