Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെ പ്രത്യേക ബുദ്ധിയുടെയും സങ്കലിത ഫലമാണ്. ഈ പ്രസ്താവന താഴെപ്പറയുന്ന ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aദ്വിഘടക സിദ്ധാന്തം

Bബഹുമുഖ ബുദ്ധി സിദ്ധാന്തം

Cമനോഘടക സിദ്ധാന്തം

Dസംഘഘടക സിദ്ധാന്തം

Answer:

A. ദ്വിഘടക സിദ്ധാന്തം

Read Explanation:

ചാൾസ് സ്പിയര്‍മാന്‍ - ദ്വിഘടകസിദ്ധാന്തം (Two factor Theory)
  • 1904 ചാൾസ് സ്പിയർമാൻ ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചു.
  • അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ബുദ്ധി ശക്തിയിൽ രണ്ട് ഘടകങ്ങൾ ഉണ്ട്.
  1. പൊതുവായ ബുദ്ധി / ബുദ്ധി ശക്തിയുടെ സാമാന്യഘടകം (GENERAL FACTOR- G FACTOR) – എല്ലാവരിലുമുളളത്ജന്മസിദ്ധംസ്ഥിരമായിട്ടുളളത്.
  2. സവിശേഷ ബുദ്ധി / ബുദ്ധി ശക്തിയുടെ സവിശേഷ ഘടകം ( SPECIFIC FACTOR- S-FACTOR))- വ്യക്തികളില്‍ സവിശേഷമായി കാണുന്നത്ആര്‍ജിക്കുന്നതാണ്വ്യക്തികള്‍ തമ്മില്‍ എസ് ഘടകത്തില്‍ വ്യത്യാസം ഉണ്ടാകും.
  • ഏതൊരു മാനസിക പ്രവർത്തനത്തിലും g ഏറിയോ കുറഞ്ഞോ അന്തർഭവിച്ചിരിക്കും.  അത് ഓരോ സംരംഭത്തിനും പ്രത്യേകം വേണ്ടതായ s എന്ന ഘടകവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. 
  • നേരത്തെ ബുദ്ധി ഏക ഘടകമാണെന്ന ധാരണയായിരുന്നുജോണ്‍സണും സ്റ്റെമും ഏക ഘടക സിദ്ധാന്തക്കാരായിരുന്നുസ്പീയര്‍മാന്‍ വ്യത്യസ്തമായ നിരീക്ഷണം അവതരിപ്പിച്ചു.

Related Questions:

ശാരീരിക ചലനപരമായ ബുദ്ധി വികാസത്തിന് സഹായിക്കുന്ന പഠനപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ?
ഹോവാർഡ് ഗാർഡ്‌നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ആന്തരിക - വൈയക്തിക ബുദ്ധിയുമായി ബന്ധപ്പെട്ട വ്യക്തിഗത സ്വഭാവം ഏതാണ് ?

Which of the following can best be used to predict the achievement of a student

  1. creativity test
  2. aptitude test
  3. intelligence test
  4. none of the above
    ഹൊവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധിസിദ്ധാന്തം അനുസരിച്ച് കളിമൺ രൂപം ഉണ്ടാക്കുന്ന ഒരു കുട്ടിയിൽ പ്രകടമാകുന്ന ബുദ്ധി?
    ഒരു വ്യക്തിയുടെ വികാസത്തിൽ സ്വാധീ നിക്കുന്ന പ്രധാനപ്പെട്ട പാരമ്പര്യ ഘട കങ്ങൾ ശരിയായത് ഏത് ?