ശാരീരിക ചലനപരമായ ബുദ്ധി വികാസത്തിന് സഹായിക്കുന്ന പഠനപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ?
Aകൊളാഷ് നിര്‍മാണം
Bനാടകീകരണം
Cകവിതയുടെ താളം കണ്ടെത്തല്‍
Dസംവാദം
Answer:
B. നാടകീകരണം
Read Explanation:
ശാരീരിക-ചലനപരമായ ബുദ്ധി (Bodily - kinesthetic intelligence)
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, റോള്‍പ്ലേ ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവശാരീരിക-ചലനപരമായ ബുദ്ധിയുള്ളവർക്ക് നൽകാവുന്ന പ്രവർത്തനങ്ങളാണ് .