App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം ?

Aഹിസ്റ്റോഗ്രാം

Bകേസ് പഠനം

Cറോൾ പ്ലേ

Dസാമൂഹ്യമിതി

Answer:

D. സാമൂഹ്യമിതി

Read Explanation:

സാമൂഹ്യമിതി (Sociometry)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ 
  • ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് - സാമൂഹികമിതി
  • സാമൂഹികമിതിയിൽ നിന്ന് താരങ്ങളെയും (Stars) ക്ലിക്കുകളെയും (Cliques) ഒറ്റപ്പെട്ടവരെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ
  • രണ്ടോ മൂന്നോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് 
  • പരസ്പരം തിരഞ്ഞെടുക്കാത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ 
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ
  • സാമൂഹികമിതിയെന്ന മൂല്യനിർണ്ണയോപാധിയുടെ ഉപജ്ഞാതാവ് - ജെ.എൽ. മോറീനോ

Related Questions:

ഒരു സാമൂഹിക സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾ നിർണ്ണയിക്കുന്നതിന് വേണ്ടി വികസിപ്പിച്ച തന്ത്രം ?
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തിബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം ?
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സഞ്ചിതരേഖ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?