പ്രീ പ്രൈമറി കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ഏതാണ് ?Aക്രിയാഗവേഷണംBപരീക്ഷണരീതിCഅഭിമുഖംDനിരീക്ഷണരീതിAnswer: D. നിരീക്ഷണരീതി Read Explanation: നിരീക്ഷണ രീതി (Observation) സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി - നിരീക്ഷണ രീതി നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം (Indirect observation) നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം (Participant observation) നിരീക്ഷണം ഫലപ്രദമാക്കാൻ അനിവാര്യമായ ഘടകങ്ങൾ കൃത്യമായ ആസൂത്രണം ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം (ക്യാമറ, ടേപ്പ്, പട്ടികകൾ തുടങ്ങിയവ) നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം വസ്തുനിഷ്ഠമായ സമീപനം പ്രീ പ്രൈമറി കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി - നിരീക്ഷണ രീതി Read more in App