App Logo

No.1 PSC Learning App

1M+ Downloads
ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് _______________?

Aവിഘടന രാസപ്രവർത്തനം

Bസംയോജനരാസപ്രവർത്തനം

Cദ്വിവിഘടന രാസപ്രവർത്തനം

Dആദേശ രാസപ്രവർത്തനം

Answer:

A. വിഘടന രാസപ്രവർത്തനം

Read Explanation:

വിഘടന രാസ പ്രവർത്തനങ്ങൾ [DECOMPOSITION REACTIONS ] ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് വിഘടന രാസപ്രവർത്തനം ഉദാഹരണങ്ങൾ : എ.[NH4]2Cr2O7=Cr2O3+4H2O+N2↑ [NH4]2Cr2O7=അമോണിയം ഡൈ ക്രോമേറ്റ്റ് Cr2O3=ക്രോമിയം ട്രൈ ഓക്‌സൈഡ് 4H2O =ജലബാഷ്പ്പം N2=നൈട്രജൻ ബി.2Pb[NO3]2=2Pbo+4NO2+O2 ↑ 2Pb[NO3]2=ലെഡ് നൈട്രേറ്റ് 2Pbo=ലെഡ് ഓക്‌സൈഡ് 4NO2=നൈട്രജൻ ഓക്‌സൈഡ് O2=ഓക്സിജൻ സി.CaCO3=CaO+CO2↑ CaCO3=കാൽഷ്യം കാർബണേറ് CaO=കാൽഷ്യം ഓക്സിജൻ CO2= കാർബൺഡൈ ഓക്‌സൈഡ്


Related Questions:

മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക.ഇവിടെ മുന്ന് ട്യൂബിലും രാസ പ്രവർത്തന വേഗത വ്യത്യസമുള്ളതായി കാണാം .രാസപ്രവർത്തന വേഗത ഇവിടെ വ്യത്യാസപ്പെടാൻ എന്താണ് കാരണം ?
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു
രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക.ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നതായും ,ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നതായും കാണാം .കാരണമെന്താണ് ?
ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?