Challenger App

No.1 PSC Learning App

1M+ Downloads
അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യുംഇപ്രകാരം എയർ ബാഗ് വിടരുന്നത് ______________ എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമാകുമ്പോഴാണ്

Aസോഡിയം ക്ളോറൈഡ്

Bസോഡിയം അസൈഡ്

Cഹൈഡ്രോക്ളോറിക്കാസിഡ്

Dസിങ്ക് ക്ളോറൈഡ്

Answer:

B. സോഡിയം അസൈഡ്

Read Explanation:

വാഹനങ്ങളിൽ എയർ ബാഗ് വിടരുന്നതിന്റെ രസതന്ത്രം ; അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യും ഇപ്രകാരം എയർ ബാഗ് വിടരുന്നത് സോഡിയം അസൈഡ് എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമായി ഉണ്ടാകുന്ന നൈട്രജൻ വാതകം ബാഗിൽ നിറയുന്നതിന്റെ ഫലമായാണ് 2NaN3=2Na+3N2 വാഹനത്തിന്റെ മുൻ വശത്തു സെൻസറുകൾ ഉണ്ട് കൂട്ടിയിടി നടക്കുമ്പോൾ ഈ സെൻസറുകൾ ഒരു ഇലക്ട്രിക്കൽ സിഗ്നൽ ഉപയോഗിച്ച് ചെറിയ അളവിലുള്ള ഒരു ഇഗ്നേറ്റർ സംയുക്തത്തെ പൊട്ടി തെറിപ്പിക്കുന്നു ഈ ജ്വലനത്തിൽ നിന്നുള്ള താപം സോഡിയം അസൈഡിനെ വിഘടിപ്പിച്ചു എയർ ബാഗിൽ നിറക്കാൻ ആവശ്യമായ നൈട്രോജെൻ വാതകം ഉൽപ്പാദിപ്പിക്കുന്നു 0.03സെക്കന്റ് സമയം മാത്രമാണ് ഇതിനു വേണ്ടി വരുന്നത്


Related Questions:

പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
പഞ്ചസാര ജലത്തിൽ ലയിക്കുന്നത് ________-മാറ്റത്തിനു ഉദാഹരണമാണ്
2 ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് എടുക്കുക .ഒന്നിൽ മാർബിൾ കഷ്ണവും രണ്ടാമത്തേതിൽ മാർബിൾ പൊടിച്ചതും ഇടുക .ടെസ്റ്റ് ട്യൂബ് 1; മാർബിളിന്റെ പരപ്പളവ് കുറവായതിനാൽ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കുറവാണ് .രാസപ്രവർത്തന വേഗതയും കുറവാണു.ടെസ്റ്റ് ട്യൂബ് 2; മാർബിളിന്റെ പരപ്പളവ് കൂടുതലാണ് പൊടിച്ച മാർബിളിൽ ,തൽഫലമായി അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കൂടുതലാണ് .രാസപ്രവർത്തന വേഗതയും കൂടുതലാണ്.ഈ പരീക്ഷണത്തിൽ രാസപ്രവർത്തന വേഗതയെ സ്വാധീനിച്ച ഘടാകമെന്ത് ?
രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വാച്ചുമാറി പുതിയ രണ്ടു സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ______________എന്ന് പറയുന്നു
ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് _______________?