ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :
Aനെഗറ്റീവ്
Bപോസിറ്റീവ്
Cപൂജ്യം
Dഇതൊന്നുമല്ല
Answer:
C. പൂജ്യം
Read Explanation:
- ഓക്സിഡേഷൻ നമ്പർ - ഒരു രാസസംയോജനത്തിൽ നഷ്ടപ്പെടുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം
- ഓക്സീകാരി - ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തന്മാത്ര
- നിരോക്സീകാരി - ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര
- ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന രാസപ്രവർത്തനം
- നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന രാസപ്രവർത്തനം
- റിഡോക്സ് പ്രവർത്തനങ്ങൾ - ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന രാസപ്രവർത്തനങ്ങൾ
- മൂലക തന്മാത്രകളിൽ ആറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവെക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യം ആയിരിക്കും