App Logo

No.1 PSC Learning App

1M+ Downloads
ഒരു സമൂഹ ലേഖനത്തിൽ ക്ലിക്ക് എന്നാൽ :

Aകൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ

Bആരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടാത്തവർ

Cഅംഗങ്ങൾ തമ്മിൽ മാത്രം ഗാഢമായ ബന്ധം പുലർത്തുന്ന ചെറുസംഘം

Dസമൂഹലേഖനത്തിൽ ഉൾപ്പെടാത്തവർ

Answer:

C. അംഗങ്ങൾ തമ്മിൽ മാത്രം ഗാഢമായ ബന്ധം പുലർത്തുന്ന ചെറുസംഘം

Read Explanation:

സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
  • സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ (J.L.Moreno)
  • സാധാരണ ഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്.
  • സാമൂഹികമിതിയിൽ നിന്ന് "താര"ങ്ങളെയും (Stars) "ക്ലിക്കു"കളെയും (Cliques) "ഒറ്റപ്പെട്ടവ" രെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ (Stars)
  • മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് (Cliques)
  • പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ (Isolates)

Related Questions:

സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?
ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണം :
മനശാസ്ത്ര പഠന രീതികളിൽ ഏറ്റവും ശാസ്ത്രീയമായത് ഏത് ?
മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?
ഹോംവർക്ക് ചെയ്തുകൊണ്ടുവന്ന പുസ്തകം കാണിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ അരുൺ അത് കേട്ടിട്ടും കേൾക്കാതെ പോലെ ഇരുന്നു .അരുണിന്റെ ഈ ക്രിയാരീതി അറിയപ്പെടുന്നത് ?