App Logo

No.1 PSC Learning App

1M+ Downloads
ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ, അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

ASection-40

BSection-42

CSection-43

DSection-39

Answer:

C. Section-43

Read Explanation:

  • വകുപ്-43:ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ,അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും.

  • കുടുംബപരമായോ സമൂഹപരമായോ മതപരമായോ ഉള്ള ആചാരങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ പ്രസക്തമാണ്.

  • മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അറിവുള്ളവരുടെ അഭിപ്രായം പരിഗണിക്കും.

  • പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം സംബന്ധിച്ചും അവ അറിയാവുന്നവരുടെ അഭിപ്രായം പ്രധാനമാണ്.


Related Questions:

ഒരു പൊതു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനോ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ തയ്യാറാക്കിയ ഭൂപടങ്ങളും,ചാർട്ടുകളും,പദ്ധതികളും കോടതിയിൽ തെളിവായി ഉപയോഗിക്കാം എന്ന് പ്രസ്താവിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?

താഴെ പറയുന്നവയിൽ BSA സെക്ഷൻ 27 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. തുടർ നടപടികളിൽ, അതിൽ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ഥ തെളിയിക്കുന്നതിനുള്ള ചില തെളിവുകളുടെ പ്രസക്തി.
  2. ഒരു കേസിൽ ഒരു സാക്ഷി നൽകിയ തെളിവുകൾ, പിന്നീടുള്ള കേസിലോ അതേ കേസിന്റെ പിന്നീടുള്ള ഘട്ടത്തിലോ ഉപയോഗിക്കാവുന്നതാണ്.
    വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?

    വകുപ്-41 പ്രകാരം ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

    1. ആ വ്യക്തിയുടെ കൈയെഴുത്തിനെക്കുറിച്ച് പരിചയമുള്ള മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
    2. അവൻ നേരിട്ട് ആ വ്യക്തി എഴുതുന്നത് കണ്ടിട്ടുണ്ടെങ്കിൽ,ആ വ്യക്തി അയച്ച രേഖകൾ അവൻ സ്ഥിരമായി സ്വീകരിച്ചതാണെങ്കിൽ ആ വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
    3. കൈയെഴുത്ത് വിദഗ്ധരുടെ വിലയിരുത്തൽ ഒരിക്കലും തെളിവായി പരിഗണിക്കില്ല.
    4. അവകാശവാദം ശരിയാണോ അല്ലോ എന്നത് തെളിയിക്കാൻ പഴയ രേഖകൾ ഉപയോഗിക്കാം.