Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്റ്റേജ് കാരിയേജ് പെർമിറ്റ് നൽകാൻ തീരുമാനിച്ചാൽ നിയമങ്ങൾക്ക് വിധേയമായി റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇവയിൽ ഏതെല്ലാം വ്യവസ്ഥകൾ പെർമിറ്റിനോട് കൂട്ടിച്ചേർക്കാൻ സാധിക്കും ?

Aവാഹനങ്ങൾ നിർദ്ദിഷ്ട പ്രദേശത്തോ നിർദ്ദിഷ്ട റൂട്ടിലോ മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ

Bസ്റ്റേജ് കാരിയേജിൻ്റെ പ്രവർത്തനം ഒരു നിശ്ചിത തീയതി മുതൽ മാത്രമേ പ്രാബല്യത്തിൽ വരുമെന്ന വ്യവസ്ഥ

Cവാഹനങ്ങളിൽ സൗകര്യത്തിന്റെയും ശുചിത്വത്തിൻ്റെയും മാന ദണ്ഡങ്ങൾ പാലിക്കണം എന്ന വ്യവസ്ഥ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ:

  • നഗരത്തിന്റെ വിവിധ റൂട്ടുകളിൽ, ബസുകളുടെ ആവശ്യകത അനുസരിച്ച്, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി, അനുവദിക്കുന്ന പെർമിറ്റ് ആണ്, സ്റ്റേജ് കാരേജ് പെർമിറ്റ്.
  • 1988-ലെ മോട്ടോർ വെഹിക്കിൾ ആക്‌ട്, സെക്ഷൻ 72 പ്രകാരമാണ് ഈ പെർമിറ്റുകൾ നൽകുന്നത്.
  • സ്റ്റേജ് കാരിയേജ് പെർമിറ്റുനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് - സെക്ഷൻ 70
  • പെർമിറ്റ് ഉടമകൾക്ക് അനുവദിച്ച റൂട്ടുകളിൽ, ബസ് ഓടിക്കാനും, യാത്രക്കാരെ കയറ്റാനും അനുവാദമുണ്ട്.
  • എല്ലാ ഡിടിസി യും (DTC – Delhi Transport Corporation), പ്രൈവറ്റ് സ്റ്റേജ് ക്യാരേജ് ബസുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
  • യാത്രാ നിരക്ക് നിശ്ചയിക്കുന്നത് എസ്ടിഎ (STA – State Transport Authority) ആണ്.

റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ഒരു സ്റ്റേജ് കാരിയേജ് പെർമിറ്റ് നൽകാൻ തീരുമാനിച്ചാൽ നിയമങ്ങൾക്ക് വിധേയമായി ഇനി പറയുന്ന ഏതെങ്കിലും ഒന്നോ അതിലധികമോ വ്യവസ്ഥകൾ പെർമിറ്റിനോട് കൂട്ടിച്ചേർക്കാം.

  • വാഹനങ്ങൾ നിർദ്ദിഷ്ട പ്രദേശത്തോ നിർദ്ദിഷ്ട റൂട്ടിലോ മാത്രമേ ഉപയോഗിക്കാവൂ.
  • സ്റ്റേജ് കാരിയേജിൻ്റെ പ്രവർത്തനം ഒരു നിശ്ചിത തീയതി മുതൽ പ്രാബല്യത്തിൽ വരും
  • ഏതെങ്കിലും റൂട്ടിലോ പ്രദേശത്തോ പൊതുവായി അല്ലെങ്കിൽ നിർദ്ദിഷ്ട ദിവസങ്ങളിൽ അല്ലെങ്കിൽ അവസരങ്ങളിൽ നൽകേണ്ട ഏറ്റവും കൂടിയതും കുറഞ്ഞതുമായ യാത്രകൾ.
  • കാരിയേജിന്റെ ടൈംടേബിളിൻ്റെ പകർപ്പുകൾ വാഹനത്തിനലും റൂട്ടിലോ പരിസരത്തോ ഉള്ള നിർദ്ദിഷ്‌ട സ്റ്റാൻഡ്‌കളിലും ഹാൾട്ടു കളിലും പ്രദർശിപ്പിക്കേണ്ടതാണ്.
  • റീജിയണൽ പരിധിക്കുള്ളിലോ, നിർദ്ദേശിച്ചിരിക്കുന്ന മറ്റ് പ്രദേ ശങ്ങളിലോ, സ്ഥലങ്ങളിലോ, നിർദ്ദിഷ്‌ട പോയിൻ്റുകളിലല്ലാതെ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
  • പൊതുവെ അല്ലെങ്കിൽ നിശ്ചിത അവസരങ്ങളിൽ അല്ലെങ്കിൽ നിശ്ചിത സമയങ്ങളിലും സീസണിലും സ്റ്റേജ് കാരിയേജിൽ കൊണ്ട് പോകാവുന്ന പരമാവധി യാത്രക്കാരും ലഗേജുകളുടെ പരമാവധി ഭാരവും.
  • സൗജന്യമായി കൊണ്ടു പോകാവുന്ന യാത്രക്കാരുടെ ലഗേജുകളുടെ ഭാരവും സ്വഭാവവും, ഓരോ യാത്രക്കാരനും കൊണ്ടു പോകാവുന്ന ലഗേജിൻ്റെ ഭാരം, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാ ക്കാത്ത രീതിയിൽ ഇവ കൊണ്ട് പോകാൻ ആവശ്യമായ ക്രമീ കരണങ്ങൾ
  • യാത്രക്കാരുടെ ലഗേജുകൾക്ക് ഈടാക്കുന്ന നിരക്ക്.
  • അംഗീകൃത സ്പെസിഫിക്കേഷന് അനുസൃതമായി ബോഡി ഘടിപ്പിച്ച നിർദ്ദിഷ്ട തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കേ ണ്ടതാണ് എന്നത്.
  • വാഹനങ്ങളിൽ സൗകര്യത്തിന്റെയും ശുചിത്വത്തിൻ്റെയും മാന ദണ്ഡങ്ങൾ പാലിക്കണം.
  • യാത്രക്കാർക്കൊപ്പമോ യാത്രക്കാർ ഇല്ലാതെയോ സ്റ്റേജ് കാരിജുകളിൽ ചരക്ക് (goods) കൊണ്ടുപോകാനുള്ള മാനദണ്ഡങ്ങൾ.
  • അംഗീകൃത നിരക്ക് പട്ടിക (Fare table) അനുസരിച്ച് മാത്രമേ നിരക്ക് ഈടാക്കാവൂ.
  • റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച നിരക്ക് പട്ടികയുടെ ഒരു പകർപ്പോ എക്‌സ്‌ടാക്ടോ സ്റ്റേജ് കാരിയേജു കളിലും സ്റ്റാൻഡുകളിലും ഹാൾട്ടുകളും പ്രദർശിപ്പിക്കുക.

 


Related Questions:

റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ എത്ര മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.
ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ :
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?