Challenger App

No.1 PSC Learning App

1M+ Downloads
ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :

Aസീരീസ്

Bപാരലൽ

Cസീരീസും പാരലലും

Dസീരീസ് അല്ലെങ്കിൽ പാരലൽ

Answer:

A. സീരീസ്

Read Explanation:

അമ്മീറ്റർ (Ammeter):

  • ഇലക്ട്രിക് കറന്റ് അളക്കുന്നതിനുള്ള ഉപകരണമാണ് അമ്മീറ്റർ.
  • ഈ ഉപകരണത്തിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ പോസിറ്റീവിനോടും നെഗറ്റീവ് ടെർമിനലിനെ സെല്ലിന്റെ നെഗറ്റീവിനോടും ബന്ധിപ്പിക്കണം.
  • അമ്മീറ്റർ സെർക്കീട്ടിൽ ശ്രേണിയായി ഉൾപ്പെടുത്തണം.
  • ഇതിലെ സൂചി കറന്റിനെ അടിസ്ഥാനപ്പെടുത്തി ചലിക്കുന്നു.
  • സൂചിയുടെ സ്ഥാനം നോക്കി കറന്റ് അളക്കാം.

Related Questions:

പ്രതിരോധകത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് സർക്കീട്ടിലെ പ്രതിരോധം --- , തൽഫലമായി കറന്റ് --- ചെയ്യുന്നു.
ഒരു നിശ്ചിത പ്രതിരോധം ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ ---- എന്ന് വിളിക്കുന്നു.

വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. പ്രതിരോധത്തിന്റെ യൂണിറ്റ്  = വോൾട്ടേജിന്റെ യൂണിറ്റ് / കറന്റിന്റെ യൂണിറ്റ്
  2. വോൾട്ട് / ആമ്പിയർ എന്നത് ഓം എന്ന് അറിയപ്പെടുന്നു.
  3. ഇതിന്റെ പ്രതീകം (ഒമേഗ എന്ന ഗ്രീക്ക് അക്ഷരം) ആണ് :
ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം --- .
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?