App Logo

No.1 PSC Learning App

1M+ Downloads
ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?

Aരണ്ട് ബോളുകൾ തമ്മിൽ അടുക്കുന്നു

Bരണ്ട് ബോളുകൾ തമ്മിൽ അകലുന്നു

Cബോളുകൾക്ക് ഒരു വ്യത്യാസവും വരുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. രണ്ട് ബോളുകൾ തമ്മിൽ അടുക്കുന്നു

Read Explanation:

Note:

  • ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടുന്നു. ശേഷം, ബോളുകൾക്കിടയിലൂടെ ഊതിയാൽ ബോളുകൾ തമ്മിൽ അടുക്കുന്നു.
  • ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾക്കിടയിലെ വായു വേഗത്തിൽ ചലിക്കുന്നു.
  • ഇതിന്റെ ഫലമായി ബോളുകൾക്കിടയിലെ വായുവിന് മർദം കുറയുന്നു.
  • ചുറ്റുമുള്ള വായുവിന് താരതമ്യേന മർദം കൂടുതലായതിനാൽ, ബോളുകൾ തമ്മിൽ അടുക്കുന്നു.

 


Related Questions:

ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾ ഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ് ?
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമ്മിക്കുന്നതിന്റെ പ്രധാന കാരണം എന്ത്?
ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾ അടുക്കുന്നു. ഇതിന് കാരണമായ പ്രതിഭാസം ഏതാണ്?
അടിവശത്തേക്കു വരുംതോറും ദ്രാവക മർദത്തിൽ വരുന്ന വ്യത്യാസമെന്താണ് ?