App Logo

No.1 PSC Learning App

1M+ Downloads
'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രഞ്ചു വിപ്ലവം

Bരക്തരഹിത വിപ്ലവം

Cറഷ്യൻ വിപ്ലവം

Dഅമേരിക്കൻ സ്വാതന്ത്ര്യസമരം

Answer:

D. അമേരിക്കൻ സ്വാതന്ത്ര്യസമരം

Read Explanation:

 ഒലിവ് ബ്രാഞ്ച് പെറ്റീഷൻ

  • അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1775 ജൂലൈ 5 ന് കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച ഒരു രേഖയാണ് ഒലിവ് ബ്രാഞ്ച് പെറ്റീഷൻ.
  • തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ബ്രിട്ടീഷ് സർക്കാരുമായുള്ള അനുരഞ്ജനത്തിനുമായുള്ള  അമേരിക്കൻ കോളനികളുടെ ശ്രമമായിരുന്നു ഈ പെറ്റിഷൻ .
  • ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
  • എന്നാൽ ജോർജ്ജ് മൂന്നാമൻ ഈ നിവേദനം നിരസിക്കുകയും കോളനിവാസികളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയം ചെയ്തു.

Related Questions:

അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. ബ്രിട്ടനെതിരായുള്ള കോളനിക്കാരുടെ ആക്ഷേപത്തിന് പ്രധാനകാരണം മെർകന്റലിസം എന്ന സാമ്പത്തിക സിദ്ധാന്തം ആയിരുന്നു.
  2. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് ശേഷം നിലവിൽ വന്ന ഭരണഘടന പ്രകാരം പ്രഖ്യാപനം ചെയ്ത പ്രധാന മനുഷ്യ അവകാശ പ്രഖ്യാപനമാണ് 'മനുഷ്യരെല്ലാം സ്വതന്ത്രരായി ജനിക്കുകയും സ്വതന്ത്രരായ അവകാശങ്ങളിൽ സമന്മാരായി വർത്തിക്കുകയും ചെയ്യുക.' ഏതൊരു രാഷ്ട്രീയ വ്യവസ്ഥയുടെയും ലക്ഷ്യം മനുഷ്യന്റെ പ്രകൃതിദത്തമായ അവകാശങ്ങളുടെ സംരക്ഷണമാണ്.
  3. 1764-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പഞ്ചസാര ആക്ട് പാസാക്കി. ഈ നിയമം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയിന്മേൽ ഒരു ചുങ്കം ചുമത്തി.
  4. ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺഷെൻഡ് അമേരിക്കൻ ഇറക്കുമതി ചുങ്ക നിയമം പാസാക്കി.
    ബ്രിട്ടീഷ് ഗവൺമെന്റ് അമേരിക്കയിൽ നടപ്പിലാക്കിയ പ്രധാന നിയമമാണ്?
    1750-ൽ ബ്രിട്ടീഷുകാർ അറ്റ്ലാന്റിക് തീരത്ത് ______ കോളനികൾ സ്ഥാപിച്ചു.
    The 'Boston Tea Party' is associated with :
    Who said that everyone has some fundamental rights. No government has the right to suspend them :