Challenger App

No.1 PSC Learning App

1M+ Downloads
താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

Aഅക്ഷാംശീയസ്ഥാനം

Bസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

Cകരയും, കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നത്

Dഅന്തരീക്ഷമർദം

Answer:

D. അന്തരീക്ഷമർദം

Read Explanation:

താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. അക്ഷാംശീയസ്ഥാനം

  2. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

  3. കരയും, കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നത്

  4. സമുദ്രത്തിൽ നിന്നുള്ള അകലം

  5. സമുദ്രജലപ്രവാഹങ്ങൾ

  6. ഭൂപ്രകൃതി

  • അന്തരീക്ഷമർദം ദിനാന്തരീക്ഷഘടകങ്ങളിൽ പെട്ടതാണ്.


Related Questions:

താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ വിളിക്കുന്ന പേര് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'പ്രാദേശികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായ താപ-മർദ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ
  2. പ്രാദേശികവാതങ്ങളിലേറെയും കാലികമാണ്
  3. പ്രാദേശിക നാമങ്ങളിലാണ് ഈ കാറ്റുകൾ അറിയപ്പെടുന്നത്
    ഭൂമിയിൽ എത്തിച്ചേരുന്ന ഊർജ്ജം പുനവികരണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരിതല താപം ക്രമാതീതമായി കൂടാതെയും കുറയാതെയും സംതൃതമായി നിലനിർത്താനാകുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?
    ഭൗമോപരിതലതാപം ക്രമാതീതമായി കൂടാതെയും, കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്ന താപസന്തുലനപ്രക്രിയയെ പറയുന്ന പേര് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'കാലികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. നിശ്ചിത ഇടവേളകളിൽ വിപരീതദിശയിലേയ്ക്ക് ഗതി മാറുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.
    2. ഉഷ്ണ - ശൈത്യകാലങ്ങളിൽ ഉണ്ടാകുന്ന മൺസൂൺകാറ്റുകൾ കാലികവാതങ്ങളിൽ പെട്ടതാണ്
    3. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ കാലികവാതങ്ങളിൽ പെടുന്നു