App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത് ?

Aതാലോലം

Bചിരി

Cനിരാമയ

Dകൂട്ട്

Answer:

D. കൂട്ട്

Read Explanation:

കൂട്ട് :

  • ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി 
  • പദ്ധതിയുടെ ഔദ്ദ്യോ​ഗിക ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ  26-07-2022 ൽ തിരുവനന്തപുരത്ത് നിർവഹിച്ചു.

താലോലം : 

  • മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി.
  • ഡയാലിസിസ് ഒഴികെയുള്ള കിടത്തി ചികിത്സയുള്ള രോഗികൾക്ക് ധനസഹായം. 
  • 2010 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

ചിരി : 

  • കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചു എസ്.പി.സി.യുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൗൺസിലിംഗ് പരിപാടി 

നിരാമയ : 

  • സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി.

Related Questions:

വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതി ?
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരത മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?