App Logo

No.1 PSC Learning App

1M+ Downloads
ഔപചാരികമായി സാമുഹ്യ നിയന്ത്രണം നിർവ്വഹിക്കുന്ന സ്ഥാപനങ്ങൾ അല്ലാത്തത് ഏതാണ് ?

Aപോലീസ്

Bബാങ്ക്

Cകോടതി

Dജയിൽ

Answer:

B. ബാങ്ക്

Read Explanation:

  • സ്വസ്ഥപൂർണ്ണമായ ചുറ്റുപാട് ഉറപ്പു വരുത്തുവാനും നിലനിർത്താനുമായി ഓരോ സാമൂഹ്യ സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം - സാമൂഹ്യ നിയന്ത്രണം
  • സാമൂഹ്യ നിയന്ത്രണം രണ്ടുവിധം :- 
    1. അനൗപചാരിക സാമൂഹ്യ നിയന്ത്രണം
    2. ഔപചാരിക സാമൂഹ്യ നിയന്ത്രണം

 

  • അനൗപചാരിക സാമൂഹ്യ നിയന്ത്രണം :- നിയമമാക്കി രേഖപ്പെടുത്താത്ത സാമൂഹ്യ നിയന്ത്രണ മാർഗ്ഗങ്ങൾ

ഉദാ :- കുടുംബ, മതം, സമപ്രായക്കാരുടെ സംഘം

  • ഔപചാരിക സാമൂഹ്യ നിയന്ത്രണം :- വ്യക്തമായ നിയമങ്ങൾ ഉള്ള സാമൂഹ്യ നിയന്ത്രണ മാർഗങ്ങൾ

ഉദാ :- പോലീസ്, പട്ടാളം, കോടതി, ജയിൽ 


Related Questions:

അടുത്ത ബന്ധം പുലർത്തുന്ന മനുഷ്യരുടെ ചെറു സംഘം അറിയപ്പെടുന്നത് ?
അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപം കൊള്ളുന്നത് ?
സമൂഹത്തിലെ ഭൂരിപക്ഷവും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മൂല്യങ്ങളും നാട്ടാചാരങ്ങളും സദാചാര വ്യവസ്ഥകളും നിയമങ്ങളും ലംഘിക്കുന്ന പെരുമാറ്റം ?
അനൗപചാരിക സാമൂഹ്യ നിയന്ത്രണത്തിൽ ഉൾപ്പെടാത്തത് ?
വ്യത്യസ്തരായ ആളുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ?