Challenger App

No.1 PSC Learning App

1M+ Downloads

കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 178
  2. 'രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ കാവല്‍ക്കാരന്‍' എന്നറിയപ്പെടുന്നു
  3. കേന്ദ്ര സര്‍ക്കാറിന്‌ നിയമോപദേശം നല്‍കുന്ന ഉദ്യോഗസ്ഥന്‍
  4. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് 1919-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്

    Aഎല്ലാം ശരി

    B2, 4 ശരി

    C2 മാത്രം ശരി

    D1, 3 ശരി

    Answer:

    B. 2, 4 ശരി

    Read Explanation:

    കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)

    • കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് ഡിപ്പാർട്ട്മെൻറ് തലവൻ. 
    • 'രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ കാവല്‍ക്കാരന്‍' എന്നറിയപ്പെടുന്നു
    • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
    • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.

    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
    • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
    • അനുച്ഛേദം 151 അനുസരിച്ച് കേന്ദ്ര ഗവൺമെൻ്റുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് രാഷ്ട്രപതിക്ക് സി.എ.ജി സമർപ്പിക്കുന്നു.
    • അനുച്ഛേദം 151 അനുസരിച്ച് തന്നെ സംസ്ഥാന ഗവൺമെന്റുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് CAG ഗവർണർക്ക് സമർപ്പിക്കുന്നു.

    • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്.
    • CAGയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു സുപ്രീം കോടതി ജഡ്ജിയുടെതിന് തുല്യമാണ്
    • സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതെ പ്രക്രിയ പിന്തുടർന്നുകൊണ്ട് രാഷ്ട്രപതിയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തലസ്ഥാനത്തുനിന്ന് നീക്കുന്നത്.
    • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
    • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
    • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക്.

     


    Related Questions:

    For which among the following periods, an Attorney General is appointed in India ?
    ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആര് ?
    കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത് ആര് ?
    യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര വയസ്സാണ് ?