App Logo

No.1 PSC Learning App

1M+ Downloads
കക്ഷി കേന്ദ്രീകൃത കൗൺസിലിംഗ് രീതി ആവിഷ്കരിച്ചത് ആര് ?

Aഹാൻസ് ഫോർത്ത്

Bഐ ജെ ഫെറിയർ എ

Cകാൾ റോജേഴ്സ്

Dറിച്ചാർഡ് ലെവിൻസൺ

Answer:

C. കാൾ റോജേഴ്സ്

Read Explanation:

കാൾ റോജേഴ്സ് (Carl Rogers):

          സ്വയം അറിയുന്നതിനും, മെച്ചപ്പെടുത്തുന്നതിനും ഓരോ മനുഷ്യനും ജന്മസിദ്ധമായി ത്വരയുണ്ടെന്നും; അതിനെ വളർത്തി ആത്മസാക്ഷാത്കാരം നേടാനുള്ള അദമ്യമായ അഭിലാഷത്തെ, പുഷ്ടിപ്പെടുത്തണമെന്നുള്ള കാഴ്ചപ്പാടിന് പ്രാധാന്യം നൽകിയ അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ്, കാൾ റോജേഴ്സ്. 

 

"സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള, മനുഷ്യത്വവും നന്മയും നിറഞ്ഞ ആളായാണ് ഓരോ വ്യക്തിയേയും കാൾ റോജേഴ്സ് പരിഗണിക്കുന്നത്."

"ഓരോ വ്യക്തിയും സ്വന്തം നിലയിൽ ഏറ്റവും മികച്ച വ്യക്തിയായി മാറുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.”

- കാൾ റോജേഴ്സ്

 

ആത്മബോധം / അഹം എന്ന സങ്കല്പം (Self - Concept):

  • ഒരു വ്യക്തിക്ക് അയാളുടെ തന്നെ സ്വഭാവത്തെ കുറിച്ചും, കഴിവുകളെക്കുറിച്ചും, തന്റേതായ വ്യവഹാര രീതികളെ കുറിച്ചുമുള്ള വിശ്വാസത്തിന്റെ ആകെത്തുകയാണ്, അയാളുടെ ആത്മബോധം അഥവാ അഹം (Self - Concept).
  • തന്റെ ചുറ്റുപാടുകളിലൂടെയും, മറ്റുള്ളവരോടുള്ള ഇടപെടലുകളിലൂടെയുമാണ് ഒരാളുടെ ആത്മ ബോധം രൂപപ്പെടുന്നത്.

Note:

        “രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ” എന്ന തന്റെ ആശയത്തിൽ അധിഷ്ഠിതമായ ആത്മബോധ സിദ്ധാന്തത്തിന് രൂപം നൽകിയത് കാൾ റോജേഴ്സ് ആണ്. 

 

വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person centered theory):

             വ്യക്തികളുടെ ആത്മനിഷ്ഠമായ (Subjective) നിലപാടുകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ, കാൾ റോജേഴ്സിന്റെ സമീപനം അറിയപ്പെടുന്നത്, വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person centered theory) എന്നാണ്. 


Related Questions:

ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്ന് സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.
പഠനത്തെ സ്വാധീനിക്കുന്ന വൈയക്തിക ചരങ്ങൾ ഏതെല്ലാം ?
മനോവിശ്ലേഷണം സാധാരണയായി ഉപയോഗിക്കുന്നത് ഏത് ചികിത്സക്കാണ് ?

താഴെക്കൊടുത്ത ആശയങ്ങൾ പരിഗണി ക്കുക : ഇവയിലേതാണ് ജറോം എസ് . ബ്രൂണറിന്റെ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. ആശയാദാനമാതൃക
  2. പ്രതിക്രിയാദ്ധ്യാപനം
  3. സംവാദാത്മക പഠനം
  4. കണ്ടെത്തൽ പഠനം
    Who developed a model of a trait and calls it as sensation seeking?