Challenger App

No.1 PSC Learning App

1M+ Downloads
കടൽക്കാറ്റ്‌ എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?

Aപകൽ

Bരാത്രി

Cമൺസൂൺ സമയത്ത്

Dഇതൊന്നുമല്ല

Answer:

A. പകൽ

Read Explanation:

പകൽസമയത്ത് സൂര്യപ്രകാശം മൂലം കര കടലിനേക്കാൾ അധികം ചൂടാക്കപ്പെടും. അപ്പോൾ കരക്ക് മുകളിൽ ഉള്ള വായു എളുപ്പം ചൂടാക്കപ്പെട്ടു അന്തരീക്ഷത്തിലേക്ക് ഉയർന്നു തുടങ്ങും. ഇത് മൂലം കരയിൽ ഒരു ന്യൂനമർദം രൂപപ്പെടുന്നു. അതേസമയം കരയെ സംബന്ധിച്ചിടത്തോളം കടലിൽ ഉയര്ന്ന മർദം ആണ്. വായു എപ്പോളും ഉയർന്നമർദത്തിൽ നിന്നും കുറഞ്ഞ മര്ടത്തിലെക്ക് ആണ് പ്രവഹിക്കുക. അങ്ങനെ കടലിൽ നിന്നും വായു കരയിലേക്ക് വീശുന്നു. ഇങ്ങനെ ആണ് കടൽകാറ്റ് രൂപപ്പെടുന്നത്.


Related Questions:

കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?
സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ഏതാണ് ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ ---- .
  • താപം നഷ്ടപ്പെടുമ്പോൾ ഖര വസ്തുക്കൾ ---- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

തെർമോഫ്ലാസ്കിന്റെ ഭാഗമായ ഇരട്ട ഭിത്തികൾക്കിടയിലെ ശൂന്യമായ സ്ഥാലം എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, വാതകങ്ങൾ ----- . 

  • താപം നഷ്ടപ്പെടുമ്പോൾ വാതകങ്ങൾ ----- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)