Challenger App

No.1 PSC Learning App

1M+ Downloads

കണ്ടൽ വനങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടലുകൾ
  2. ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര ആഫ്രിക്കയാണ്
  3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്നത് പശ്ചിമ ബംഗാളിലാണ്
  4. കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം തമിഴ്നാടാണ്

    Aiv മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii മാത്രം തെറ്റ്

    Dii, iv തെറ്റ്

    Answer:

    D. ii, iv തെറ്റ്

    Read Explanation:

    കണ്ടൽ വനങ്ങൾ

    • തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ
    • ലോക കണ്ടല്‍ ദിനം - ജൂലൈ 26 
    • കേരളത്തിൽ കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ - കല്ലേന്‍ പൊക്കുടന്‍

    • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
    • ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക

    • ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
    • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
    • കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം : കേരളം

    • കേരളത്തിൽ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല - കണ്ണൂര്‍
    • സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌

    കേരളത്തിൽ കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍ :

    • തിരുവനന്തപുരം
    • കൊല്ലം
    • ആലപ്പുഴ
    • കോട്ടയം
    • എറണാകുളം
    • മലപ്പുറം
    • കോഴിക്കോട്ക
    • കണ്ണൂർ
    • കാസർകോട്‌  

    • കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ആയിരംതെങ്ങ്
    • ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം പയ്യന്നൂരിലെ ഉളിയത്തുകടവില്‍ സ്ഥിതി ചെയ്യുന്നു.
    • മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് ആണ്.

     


    Related Questions:

    Q. വിവിധയിനം കാറ്റുകളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. പകൽ സമയങ്ങളിൽ ആണ്, ഭൗമ വികിരണം കൂടുതൽ സംഭവിക്കുന്നത്.
    2. കാലാവസ്ഥ നിരീക്ഷകർ, ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്ന സമയം, ഉച്ചയ്ക്ക് 12 മണിയാണ്.
    3. ചില അവസരങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുന്നതിനാൽ, നീരാവി നേരിട്ട് ഖരാവസ്ഥയിലെത്തുന്ന പ്രതിഭാസമാണ് ‘ഡിസബ്ലിമേഷൻ’.
    4. കരയും കടലും ഒരേ അനുപാതത്തിൽ ചൂടുപിടിക്കുന്നത് കൊണ്ടാണ്, ‘സമതാപ രേഖകൾ’ പൊതുവേ വളഞ്ഞു കാണപ്പെടുന്നത്.
      "പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?
      വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?
      താഴെ പറയുന്നവയിൽ In-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?

      Consider the features of volcanoes and select the true statements:

      1. Volcanoes are only found at divergent plate boundaries.
      2. Magma is molten rock beneath the Earth's surface, while lava is molten rock that has erupted onto the surface.
      3. The Ring of Fire is a horseshoe-shaped region known for its high volcanic activity.
      4. Supervolcanoes are capable of producing catastrophic eruptions that can impact global climate