App Logo

No.1 PSC Learning App

1M+ Downloads
കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീരം ഏത് തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?

Aകോരമെന്റൽ തീരസമതലം

Bവടക്കൻ സിർക്കാർ തീരസമതലം

Cഗുജറാത്ത് തീരസമതലം

Dകോരമെന്റൽ തീരസമതലം

Answer:

C. ഗുജറാത്ത് തീരസമതലം

Read Explanation:

1. റാൻ ഓഫ് കച് ചതുപ്പു പ്രദേശവും കാച്ച് സൗരാഷ്ട്ര മേഖലകളുടെ തീരപ്രദേശങ്ങളും ദാമൻ -ദിയു ,ദാദ്ര -നഗർഹവേലി കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഗുജറാത്ത് തീരസമതലം . 2. സബർമതി,മാഹി തുടങ്ങിയ നദികളുടെ എക്കൽ നിക്ഷേപണ ഫലമായാണ് ഇ തീരസമതലഭാഗം രൂപപ്പെട്ടിട്ടുള്ളത്. 3. ചെറുതും വലുതുമായ ദ്വീപുകൾ ,ഉപദ്വീപുകൾ കടലിടുക്കുകൾ,ചതുപ്പുനിലങ്ങൾ,വേലിയേറ്റ ചാലുകൾ,കുന്നുകൾ തുടങ്ങിയവാ ഈ മേഖലയുടെ പ്രധാന സവിശേഷതകളാണ് 4. കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീറാം ഇ പ്രദേശത്താണ് 5. പരുത്തി തുണി വ്യാവസായ കേന്ദ്രങ്ങളായ സൂറത്തും വഡോധരയും ഈ പ്രദേശത്താണ് 6. മൽസ്യബന്ധന ഹാർബറായ വൈരാവൽ ഈ പ്രദേശത്താണ് 7. ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറവും നിരവധിയായ ഉപ്പുപാടങ്ങളെല്ലാം ഗുജറാത്ത് തീരസമതലങ്ങളിലാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തു കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?

  1. ഇരുമ്പയിര്
  2. അലുമിനിയം
  3. ബോക്സൈറ്റ്
  4. മംഗനൈസ്
    തിരമാലകളുടെ അപരദന പ്രക്രിയയിയുടെ ഫലമായി തീരാശിലകളിൽ ചെറു ദ്വാരങ്ങൾ രൂപപ്പെടാറുണ്ട് .ഇവ കാലക്രമേണ വലുതായി _______രൂപപ്പെടുന്നു
    തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?

    താഴെ തന്നിരിക്കുന്ന പ്രസാതവണകളിൽ മലബാർ തീരവുമായി ബന്ധമുള്ളവ ഏതെല്ലാം ?

    1. റാൻ ഓഫ് കച് ചതുപ്പുനിലം ഇവിടെയാണ്
    2. മംഗലാപുരം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു
    3. വർക്കല,ഏഴിമല,ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ തീരങ്ങൾ ഉയർന്നു കാണപ്പെടുന്നു.ഇവിടെ ക്ലിഫ് പോലുള്ള ഭൂരൂപങ്ങൾ കാണാം
    4. ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് കായലുകൾ .വേമ്പനാട്ടു കായൽ ഇതിൽ പ്രാധാന്യമാണ് .ഇവിടെ കായലുകളും തടാകങ്ങളും കനാലുകൾ വഴി ബന്ധിപ്പിച്ചു ജല ഗതാഗതം സാധ്യമാക്കുന്നു.കോട്ടപ്പുറം മുതൽ കൊല്ലം വരെ ഇത്തരത്തിൽ ഗതാഗത യോഗ്യമാണ് .ഇന്ത്യയിലെ പ്രധാന ദേശീയജലപാതകളിലൊന്നാണിത് [NW3]
      കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?