കരിമ്പ് ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ?
Aഒന്നാം സ്ഥാനം
Bരണ്ടാംസ്ഥാനം
Cമൂന്നാം സ്ഥാനം
Dനാലാം സ്ഥാനം
Answer:
B. രണ്ടാംസ്ഥാനം
Read Explanation:
കരിമ്പ്
- പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യമാണ് കരിമ്പ്.
- ശാസ്ത്രനാമം - സക്കാരം ഓഫിസിനാരം
- ഇന്ത്യയാണ് കരിമ്പിൻറെ ജന്മനാട് എന്ന് കണക്കാക്കപ്പെടുന്നു.
- അലക്സാണ്ടര്‍ ബി സി 325-ല്‍ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കരിമ്പ് കൊണ്ടുപോയിരുന്നു എന്ന ചരിത്ര രേഖകളിൽ പറയപ്പെടുന്നു.
- ഗംഗാനദീതട നിവാസികളാണ് കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്.
- ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
- ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ (2023 ലെ കണക്ക്പ്രകാരം)
- കരിമ്പിൻ ജ്യൂസ് ദേശീയ പാനീയമായ രാജ്യം - പാകിസ്ഥാൻ
- ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്