Challenger App

No.1 PSC Learning App

1M+ Downloads
കളികളിലൂടെ പഠിപ്പിക്കുക എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?

Aമോണ്ടിസോറി

Bആഡംസ്

Cഫ്രോബൽ

Dഗാഗ്നെ

Answer:

C. ഫ്രോബൽ

Read Explanation:

ഫ്രോബൽ - വിദ്യാഭ്യാസ ദർശനം

  • സ്വന്തം ദർശനം വിദ്യാഭ്യാസത്തിൽ പ്രയോഗിച്ചതിന്റെ ഫലമാണ് ഫ്രോബലിന്റെ വിദ്യാഭ്യാസദർശനത്തിലെ മിക്ക ആശയങ്ങളും.
  • അദ്വൈത (ഏകത്വ) സിദ്ധാന്തം സാക്ഷാത്കരിക്കാൻ ശിശുവിനെ പ്രാപ്തനാക്കുകയാണ് വിദ്യാഭ്യാസതിന്റെ ലക്ഷ്യം.
  • സ്വയം പ്രവർത്തനമാണ് വിദ്യാഭ്യാസത്തിന്റെ മാർഗ്ഗം.
  • സ്വയം പ്രവർത്തനത്തിലൂടെ കുട്ടിയുടെ ആന്തരിക പ്രവണതകൾ വികസിപ്പിക്കണം.
  • ബോധനം കാര്യക്ഷമമാക്കുന്നതിൽ കളി രീതിക്കുള്ള സ്ഥാനത്തിന് ഫ്രോബൽ അത്യധികം ഊന്നൽ നൽകി.
  • കളിയിൽ കൂടി മാത്രമേ കുട്ടിയുടെ നൈസർഗ്ഗിക വികസനം സാധ്യമാകൂ എന്നും അദ്ദേഹം വിശ്വസിച്ചു. കാരണം കളിയാണ് കുട്ടികളുടെ നൈസർഗ്ഗീക പ്രവർത്തനം.
  • വിദ്യാലയങ്ങളിൽ സ്വതന്ത്രമായ അന്തരീക്ഷം നിലനിർത്തുന്നതിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു. കാരണം, എങ്കിൽ മാത്രമേ സ്വയം പ്രവർത്തനത്തിലൂടെ വ്യക്തിത്വം വികസിക്കുകയുള്ളൂ.

Related Questions:

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

  1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

  2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

  3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

  4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

എൻ.സി.ഇ.ആർ.ടി. യും സാമൂഹ്യക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആറാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സർവേയുടെ വർഷം ?
ജോൺ ഡ്യൂയി സ്ഥാപിച്ച വിദ്യാലയം ?
Bruner believed that the most effective form of learning takes place when:
ആദിബാല്യ പരിചരണവും വിദ്യാഭ്യാസവും നിർവഹിക്കാൻ നിയുക്തമായ സ്ഥാപനങ്ങൾ താഴെ പറയുന്നവയിൽ ഏതാണ്?