Challenger App

No.1 PSC Learning App

1M+ Downloads
കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രം :

Aചോലവനങ്ങൾ

Bഇലപൊഴിയും വനങ്ങൾ

Cമൺസൂൺ വനങ്ങൾ

Dആൽപൈൻ വനങ്ങൾ

Answer:

A. ചോലവനങ്ങൾ

Read Explanation:

ഉപദ്വീപീയ ഇന്ത്യയിലെ വനങ്ങൾ ( തെക്കൻ പർവതവനങ്ങൾ )

  • ഉപദ്വീപീയ ഇന്ത്യയിലെ മൂന്ന് വ്യത്യസ്‌ത പ്രദേശങ്ങളിലെ (പശ്ചിമഘട്ടം,വിന്ധ്യാനിരകൾ, നീലഗിരി) വനങ്ങൾ ഉൾക്കൊള്ളുന്നതാണ്.

  • ഉയർന്ന മേഖലയിൽ മിതോഷ്‌ണ സസ്യജാലങ്ങളും പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഉപോഷ്‌ണ സസ്യജാലങ്ങളും കാണപ്പെടുന്നു.

  • ചോലവനങ്ങൾ :: നീലഗിരി, ആനമല, പളനി കുന്നുകളിലെ മിതോഷ്ണ‌ വനങ്ങൾ അറിയപ്പെടുന്നത് 

  • കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. 

  • പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും വരയാട് കാണപ്പെടുന്നു.

  • ഈ വനങ്ങളിൽ കാണപ്പെടുന്ന മഗ്നോളിയ, ലോറൽ, സിങ്കോണ, വാട്ടിൽ എന്നീ മരങ്ങൾ കൂടുതൽ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്.



Related Questions:

1980 ലെ വന സംരക്ഷണ നിയമത്തിൻ്റെ സവിശേഷതകൾ താഴെപ്പറയുന്നതിൽ ഏതെല്ലാം ?

  1. കേന്ദ്രഗവൺമെൻ്റിൻ്റെ അനുമതിയില്ലാതെ ആദ്യം തീരുമാനങ്ങൾ കൈകൊള്ളാൻ സംസ്ഥാന ഗവൺമെൻ്റിനെയും മറ്റ് അധികാരികളെയും ഈ നിയമം പരിമിതപ്പെടുത്തുന്നു.
  2. വനസംരക്ഷണ നിയമത്തിൻ്റെ ലക്ഷ്യങ്ങൾ നിർവ്വഹിക്കാൻ കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരം നൽകുന്നു.
  3. എഫ്‌സിഎയുടെ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ നിയമം പിഴ ചുമത്തുന്നു.
    ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽകാടുകൾ കാണപ്പെടുന്നു?
    പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
    2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇടത്തരം ഇടതൂർന്ന വനങ്ങളുടെ (Moderately dense forest) വിസ്തീർണ്ണം എത്ര ?

    താഴെപറയുന്നവയിൽ സെൻട്രൽ സൂ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. മൃഗങ്ങളെ വിവിധ മൃഗശാലകളിൽ നിന്ന് മറ്റ് മൃഗശാലകളിലേക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗ്ഗരേഖകൾ പുറപ്പെടുവിക്കുന്നു
    2. മൃഗശാലകൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം രാജ്യത്തുടനീളമുള്ള മൃഗശാലകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല ഈ അതോറിറ്റിക്കാണ്
    3. ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി ഉൾപ്പെടെ 15 അംഗങ്ങൾ ഈ അതോറിറ്റിയിലുണ്ട്
    4. ചെയർപേഴ്‌സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി