Challenger App

No.1 PSC Learning App

1M+ Downloads
കാതറിൻ ബ്രിഡ്‌ജസിൻ്റെ വൈകാരിക വികാസ സിദ്ധാന്തപ്രകാരം കുട്ടികൾ ആറു മാസമാകുമ്പോൾ ഋണാത്മക വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നു. അവ ഏതെല്ലാം ?

Aഭയം , വിദ്വേഷം , അസൂയ

Bഭയം , വിദ്വേഷം , വിഷമം

Cഭയം , വിദ്വേഷം , ദേഷ്യം

Dഭയം , വിദ്വേഷം , ആകുലത

Answer:

C. ഭയം , വിദ്വേഷം , ദേഷ്യം

Read Explanation:

  • കാതറിന്‍ ബ്രിഡ്ജസ് ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
  1. നവ ജാത ശിശുക്കള്‍  -  സംത്രാസം ( ഇളക്കം )
  2.  3 മാസം - അസ്വാസ്ഥ്യം , ഉല്ലാസം
  3.  6 മാസം - ഭയം , വിദ്വേഷം , ദേഷ്യം (നിഷേധത്മക വികാരങ്ങൾക്ക് മുൻ‌തൂക്കം) 
  4. 12 മാസം - സ്നേഹം , പ്രിയം , പ്രഹര്‍ഷം
  5. 18 മാസം - അസൂയ , സ്നേഹം , വാത്സല്യം
  6. 24 മാസം - ആനന്ദം
  •  സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ഇവ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു.

Related Questions:

Which of the following is not a defence mechanism?
താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് :

താഴെപ്പറയുന്നവയിൽ പ്രതിസ്ഥാന (substitution) തന്ത്രവുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. ഒരു വ്യക്തി ഏതെങ്കിലും ഒരു വ്യക്തിയുമായോ സംഘടനയുമായോ താദാത്മ്യം പ്രാപിച്ച് അവരുടെ വിജയത്തിൽ സ്വയം സംതൃപ്തി നേടുന്നു.
  2. ഒരു ലക്ഷ്യം നേടാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം കുറച്ചു കൊണ്ട് തൽസ്ഥാനത്ത് വേറൊന്ന് പ്രതിസ്ഥാപിച്ച് സംതൃപ്തി കണ്ടെത്തുന്ന ക്രിയാത്രന്ത്രം.
  3. സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം. നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
    നമ്മുടെ വികാരങ്ങളെ നമ്മുടെ ശാരീരിക ഉത്തേജനത്തിന്റെ തോത് സ്വാധീനിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വികാര സിദ്ധാന്തം ?
    ജനനം മുതൽ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റരീതി എന്നിവയുടെ പഠനമാണ് :