App Logo

No.1 PSC Learning App

1M+ Downloads
കാലക്രമമനുസരിച്ച് എഴുതുക :

Aപശ്ചിമോദയം, രാജ്യസമാചാരം, പശ്ചിമതാരക, കേരളമിത്രം

Bരാജ്യസമാചാരം, പശ്ചിമോദയം, കേരളമിത്രം, പശ്ചിമതാരക

Cരാജ്യസമാചാരം, പശ്ചിമോദയം, പശ്ചിമതാരക, കേരളമിത്രം

Dപശ്ചിമോദയം, പശ്ചിമതാരക, കേരളമിത്രം, രാജ്യസമാചാരം

Answer:

C. രാജ്യസമാചാരം, പശ്ചിമോദയം, പശ്ചിമതാരക, കേരളമിത്രം

Read Explanation:

രാജ്യസമാചാരം 

◙ കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ആദ്യ വർത്തമാന പത്രമാണ് രാജ്യസമാചാരം 

◙ പ്രസിദ്ധീകരണം ആരംഭിച്ച വർഷം - 1847 ജൂൺ 

◙ സ്ഥാപകൻ - ഡോ. ഹെർമൻ ഗുണ്ടർട്ട് 

പശ്ചിമോദയം 

◙ മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രമാണ് പശ്ചിമോദയം 

◙ ആരംഭിച്ച വർഷം - 1847 ഒക്ടോബർ 

◙ പ്രസിദ്ധീകരിച്ച വ്യക്തി - ഹെർമൻ ഗുണ്ടർട്ട് 

പശ്ചിമതാരക

◙ വെസ്റ്റേൺ സ്റ്റാറിന്റെ മലയാളം എഡിഷനായിരുന്നു പശ്ചിമതാരക 

◙ മലയാള പത്രങ്ങളിലെ ഒന്നാമത്തെ മലയാളി പത്രാധിപർ എന്നറിയപ്പെടുന്ന വ്യക്തിയാണ് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് 

◙ പശ്ചിമാതാരകയുടെ പത്രാധിപർ ആയിരുന്നു ഉമ്മൻ ഫിലിപ്പോസ് 

കേരളമിത്രം 

◙ കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രമാണ് കേരളമിത്രം 

◙ കേരളമിത്രം പ്രസ്സ് സ്ഥാപിച്ച വ്യക്തി -  ദേവ്ജി ഭീംജി 

◙ മലയാള പത്രപ്രവർത്തനത്തിന്റെ വളർച്ചക്ക് വളരെയധികം സംഭാവന നൽകിയ ഗുജറാത്തി വ്യവസായിയാണ് ദേവ്ജി ഭീംജി 

◙ കേരളമിത്രത്തിന്റെ ആദ്യത്തെ എഡിറ്റർ - കണ്ടത്തിൽ വർഗീസ് മാപ്പിള 


Related Questions:

രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?
മലയാള പത്രങ്ങളിൽ ഒന്നമത്തെ മലയാള പത്രാധിപർ ആരാണ് ?
The secular press of Kerala had begun with the publication of which of the following ?
അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാള പത്രമാസിക?
'Paschimodayam' was published from: