• 2015 ഡിസംബർ 12ന് പാരിസിൽ ചേർന്ന യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യു.എൻ.എഫ്.സി.സി.സി) അംഗരാജ്യങ്ങളുടെ 21-ാമത് കോൺഫറൻസിലാണ് കരാർ അംഗരാജ്യങ്ങൾ അംഗീകരിച്ചത്.
• കാലാവസ്ഥ വ്യതിയാനത്തെ സംയുക്തമായി ചെറുക്കുക, കുറഞ്ഞ കാർബൺ ബഹിർഗമനം കൈവരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും ത്വരിതപ്പെടുത്തുക എന്ന സുപ്രധാന തീരുമാനത്തിൽ എല്ലാ രാജ്യങ്ങളും ആദ്യമായി സമ്മതിച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് പാരിസ് കരാർ.
• ആകെ ഒപ്പുവച്ച അംഗ രാജ്യങ്ങൾ - 198
• നിലവിൽ വന്നത് - 2016 നവംബർ 4
• പ്രധാന ലക്ഷ്യങ്ങൾ - ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം കുറക്കുക, ആഗോളതാപനത്തിൻ്റെ ആഘാതം നേരിടാനുള്ള രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ വികസ്വര-അവികസിത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം ദാരിദ്ര്യത്തിനെതിരെ പോരാടുക