കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകം ഏതാണ് ?
Aപൊട്ടാസ്യം
Bടെക്നീഷ്യം
Cകാൽസ്യം
Dഇതൊന്നുമല്ല
Answer:
A. പൊട്ടാസ്യം
Read Explanation:
പൊട്ടാസ്യം
- അറ്റോമിക നമ്പർ - 19
- പൊട്ടാസ്യത്തിന്റെ ലാറ്റിൻ നാമം - കാലിയം
- പൊട്ടാസ്യം ഒരു ആൽക്കലി ലോഹമാണ്
- മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം
- പൊട്ടാസ്യം ജ്വാലക്ക് നൽകുന്ന നിറം - വയലറ്റ്
- ഇന്ത്യൻ സാൾട്ട് പീറ്റർ എന്നറിയപ്പെടുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം നൈട്രേറ്റ്
- ഫെർട്ടിലൈസർ ആയി ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ക്ലോറൈഡ്
- സോഫ്റ്റ് സോപ്പ് ( ലിക്വിഡ് സോപ്പ് ) നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
- വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - നൈറ്റർ ( KNO₃ )
- ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം പെർമാംഗനേറ്റ്
- പേൾ ആഷ് എന്നറിയപ്പെടുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം കാർബണേറ്റ്
- ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം - പൊട്ടാസ്യം