App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞിൻ്റെ വൈജ്ഞാനികമേഖല വികാസം പ്രാപിക്കുന്നതിനു വേണ്ടി നൽകാവുന്ന ഏറ്റവും ഉചിതമായ ക്ലാസ്സ്റൂം പ്രവർത്തനം ഏത് ?

Aപാട്ടുപാടൽ

Bഅഭിനയഗാനം

Cകളിപ്പാട്ടം

Dവസ്തുക്കൾ തരംതിരിക്കൽ

Answer:

D. വസ്തുക്കൾ തരംതിരിക്കൽ

Read Explanation:

ജ്ഞാനനിർമ്മിതി സിദ്ധാന്തം (Cognitive Theory)

  • കുട്ടി അറിവു നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ (Mental construct) രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം
  • പഠനത്തിൽ പഠിതാവിനാണ് കേന്ദ്രസ്ഥാനമെന്നും വിദ്യാഭ്യാസം വ്യക്തിയുടെ സർവ്വതോ മുഖമായ വികസനമാണെന്നും, ഈ വികസനത്തിൽ വൈജ്ഞാനിക വികസനമാണ് മുഖ്യം എന്നും വാദിക്കുന്നത് - വൈജ്ഞാനിക സിദ്ധാന്തങ്ങൾ
  • പഠിതാവിന് ഒരു ഗവേഷകന്റെ പങ്കാണ് വഹിക്കാനുള്ളത്. അധ്യാപകൻ ഒരു വഴികാട്ടിയുടെ കടമ നിർവ്വഹിക്കണം എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം 
  • കണ്ടെത്തലുകളിലൂടെയുള്ള പഠനത്തിൽ ഉണ്ടായിരിക്കേണ്ട മൂന്നു സാഹചര്യങ്ങൾ - ഉത്തേജനം, നിലനിർത്തൽ, മാർഗ്ഗദർശനം എന്നിവ
  • ഈ സാഹചര്യങ്ങൾ മൂന്നും നൽകാൻ അധ്യാപകനു കഴിഞ്ഞാൽ കണ്ടു പിടുത്തങ്ങളിൽ ഊന്നിയുള്ള പഠനം സാധ്യമാണ്.

Related Questions:

According to....................learning is an active process in which learners construct new ideas based upon their current and past knowledge.
'പ്രവർത്തിച്ചു പഠിക്കുക' എന്ന തത്വം ആവിഷ്ക്കരിച്ചത് ?
'കിന്റർ ഗാർട്ടൻ' സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ?
വിദ്യാർത്ഥിയുടെ വ്യക്തിഗത കഴിവുകൾ, മനോഭാവം തുടങ്ങിയവ വിലയിരുത്തുന്ന മൂല്യനിർണ്ണയ മേഖല :

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവരുടെ പ്രത്യേകതകൾ തിരഞ്ഞെടുക്കുക :

  1. സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ
  2. പാർശ്വവൽക്കരിക്കപ്പെട്ടവർ
  3. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ