മരിച്ച പുലയിൽ എത്ര ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം പാടുള്ളത് ?
A41
B16
C18
D11
Answer:
B. 16
Read Explanation:
- ഒരു വ്യക്തിയുടെ മരണത്തെത്തുടർന്ന് ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന അശുദ്ധിയാണ് 'പുല' എന്നറിയപ്പെടുന്നത്.
- ശിശുജനനത്തെത്തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു.
- പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്.
- പുലയുടെ കാലാവധി പല സമുദായക്കാർക്കും പല കണക്കിൽ ആണെങ്കിലും പൊതുവിൽ 16 ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം അനുവദനീയമായി ഉള്ളത്.