Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ ഭയം എന്ന വികാരം മാറ്റിയെടുക്കാൻ അധ്യാപകൻ എന്ന നിലയിൽ താങ്കൾ സ്വീകരിക്കുന്ന മാർഗ്ഗം ?

Aഭയം ജനിപ്പിക്കുന്ന ചോദ്യങ്ങളിൽനിന്ന് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടും

Bഭയം ജനിപ്പിക്കുന്ന വസ്തുവുമായി സ്വയം പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം നൽകും

Cഒരു നിർദ്ദിഷ്ട വസ്തുവിനെ ഭയപ്പെടേണ്ടതില്ല എന്ന് സ്വയം കാണിച്ചുകൊടുക്കും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വികാരം (Emotions):

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്. 

 

നിർവചനം:

       വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ. 

 

കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ:

  1. ഭയം (Fear)
  2. സംഭ്രമം (Embarrassment)
  3. ആകുലത (Worry)
  4. ഉത്കണ്ഠ (Anxiety)
  5. കോപം (Anger)
  6. അസൂയ (Jealousy)
  7. വിഷാദം (Grief)
  8. ജിജ്ഞാസ (Curiosity)
  9. ആനന്തം (Joy/pleasure/Delight)
  10. സ്നേഹം (Love / Affection)

 

ഭയം:

   ഒരു അപകടമോ, ഭീഷണിയോ, തിരിച്ചറിയുന്നതിനുള്ള തീവ്രമായ അസുഖകരമായ വികാരമാണ് ഭയം. 

 

ഭയത്തെ എങ്ങനെ പ്രയോജനപ്പെടുത്താം:

  1. അപകട സാഹര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ
  2. സ്വയം മെച്ചപ്പെടുത്താൻ
  3. വിനയം ഉറപ്പു വരുത്താൻ
  4. കഠിന പ്രയത്നത്തിന് പ്രേരണ നൽകാൻ
  5. നല്ല വ്യവഹാരങ്ങൾക്കു നിർബന്ധിക്കാൻ ഒക്കെ പ്രയോജനപ്പെടുത്താം.

Related Questions:

Memory is the power of a person to store experiences and to bring them into the field of consciousness sometimes after the experiences have occurred. Who said
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ഉള്ള കുട്ടിയെ എങ്ങനെ ശരിയായ രീതിയിൽ നയിക്കാം ?
താഴെപ്പറയുന്നവയിൽ ശാരീരിക ചലനപരമായ ബുദ്ധിവികാസത്തിന് അനുയോജ്യമായ പഠന പ്രവർത്തനം ഏത് ?
പഠനത്തെ സ്വാധീനിക്കുന്ന വൈയക്തിക ചരങ്ങൾ ഏതെല്ലാം ?
Who introduced the culture free test in 1933