കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക വികസനത്തെ വിലയിരുത്തിയ ഘടകങ്ങളെ സമാഹരിച്ച് രേഖപ്പെടുത്തുന്ന രേഖയാണ് :
Aപ്രശ്നാവലി
Bറേറ്റിംഗ് സ്കെയിൽ
Cസഞ്ചിത രേഖകൾ
Dപ്രൊജക്റ്റ്
Answer:
C. സഞ്ചിത രേഖകൾ
Read Explanation:
സഞ്ചിതരേഖ (Cumulative record)
ഒരു കുട്ടിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്.
ഉദാഹരണമായി - ശാരീരികസ്ഥിതികള്‍, ആരോഗ്യനില, സാമൂഹികബോധം, മാനസികപക്വത, മൂല്യബോധം, വൈകാരികവികാസം, പാഠ്യേതര താൽപര്യങ്ങൾ, പശ്ചാത്തലം, മെച്ചപ്പെടൽ സാധ്യതകൾ, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങൾ സഞ്ചിത രേഖ യിൽ ഉണ്ടാകും.
വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.