App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്

Aനിരീക്ഷണം

Bകേസ് പഠനം

Cപരീക്ഷണം

Dഅഭിമുഖം

Answer:

B. കേസ് പഠനം

Read Explanation:

കേസ് സ്റ്റഡി (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ലഭ്യമായ സ്രോതസ്സുകളിൽ നിന്ന് വിവിധ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി - കേസ് സ്റ്റഡി (വ്യക്തി പഠനം)

 

  • സാമൂഹിക സൂക്ഷ്മ ദർശിനി (Social Microscope) എന്ന് വിശേഷിപ്പിക്കുന്ന പഠന രീതി - കേസ് സ്റ്റഡി 

കേസ് സ്റ്റഡി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന മേഖലകൾ :-

    • ക്ലിനിക്കൽ സൈക്കോളജി
    • വിദ്യാഭ്യാസ മനഃശാസ്ത്രം
    • വൈജ്ഞാനിക മാനശാസ്ത്രം
    • തൊഴിൽ മനശാസ്ത്രം

 

  • ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്. 

 

കേസ് സ്റ്റഡിയുടെ ശാസ്ത്രീയ ഘട്ടങ്ങൾ :-

    • കേസ് തെരഞ്ഞെടുക്കൽ
    • പരികല്പന രൂപപ്പെടുത്തൽ
    • സ്ഥിതി വിവരശേഖരണം
    • വിവരവിശകലനം
    • സമന്വയിപ്പിക്കൽ (Synthesis)
    • പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കൽ
    • റിപ്പോർട്ട് തയ്യാറാക്കൽ

Related Questions:

സോനാ തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നു. സോന പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?
മനഃശാസ്ത്ര ഗവേഷണ ഉപാധികളും അവയുടെ ഉദ്ദേശ്യങ്ങളും ചുവടെ ചേർത്തിരിക്കുന്നു . ശരിയായ ജോഡി തെരഞ്ഞെടുക്കുക.
മനുഷ്യ വ്യവഹാര പഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ?
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെ പറയുന്നവയിൽ പ്രക്ഷേപണ രീതിക്ക് (Projective Technique) ഉദാഹരണം അല്ലാത്തത് ഏത് ?