Challenger App

No.1 PSC Learning App

1M+ Downloads
കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

Aപഠിതാവിൻ്റെ സന്നദ്ധത

Bപഠിതാവിൻ്റെ അഭിപ്രേരണ

Cപഠിതാവിൻ്റെ പരിപക്വത

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ 3 വിഭാഗങ്ങളായി തരം തിരിചിരിക്കുന്നു.

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ
  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ
  3. പഠനതന്ത്രങ്ങൾ - പഠന തന്ത്രങ്ങളുമായി ബന്ധപ്പെട്ടവ

വൈയക്തിക ചരങ്ങൾ (Individual Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വൈയക്തിക ചരങ്ങൾ.
  • വ്യക്തിയുമായി ബന്ധപ്പെട്ട ചരങ്ങളെയാണ് വൈയക്തിക ചരങ്ങൾ എന്നു പറയുന്നത്.
    • പരിപക്വനം
    • പ്രായം
    • ലിംഗഭേദം
    • മുൻ അനുഭവങ്ങൾ
    • ശേഷികൾ
    • കായിക വൈകല്യങ്ങൾ
    • അഭിപ്രേരണ 

പാഠ്യ ചരങ്ങൾ (Task Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് പാഠ്യ ചരങ്ങൾ എന്നാണ്.
    • പാഠ്യ വസ്തുവിൻറെ ദൈർഗ്യം 
    • പാഠ്യ  വസ്തുവിൻറെ കഠിനനിലവാരം
    • പാഠ്യ വസ്തുവിൻറെ അർത്ഥപൂർണത
    • പാഠ്യ വസ്തുവിൻറെ സംഘാടനം

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പഠനതന്ത്രവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നതാണ് പഠനതന്ത്ര ചരങ്ങൾ
    • പരിശീലനത്തിൻ്റെ വിതരണം
    • പഠനത്തിൻറെ അളവ്
    • പഠനത്തിനിടയിലെ ഉരുവിടൽ
    • സമ്പൂർണ്ണ രീതിയുടെയും ഭാഗിക ഭീതിയുടേയും പ്രയോഗം
    • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം

Related Questions:

താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
"The capacity to acquire and apply knowledge". is called
ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?
"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?
Who developed a model of a trait and calls it as sensation seeking?