Challenger App

No.1 PSC Learning App

1M+ Downloads
ബോധനത്തിൽ നിന്ന് പഠനത്തിലേക്ക് ഊന്നൽ മാറ്റാൻ എങ്ങനെ കഴിയും ?

Aവെല്ലുവിളികൾ ഉയർത്തുന്നതും താൽപ്പര്യം ജനിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരം നൽകുക വഴി

Bമനഃപാഠമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക വഴി

Cനേരിട്ട് ഓരോ കുട്ടിയേയും പഠിപ്പിക്കുക എന്ന രീതി സ്വീകരിച്ചു

Dപരീക്ഷാഫലത്തിൽ നൽകുന്നതിലൂടെ

Answer:

A. വെല്ലുവിളികൾ ഉയർത്തുന്നതും താൽപ്പര്യം ജനിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരം നൽകുക വഴി

Read Explanation:

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ
  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം
  • വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ - ശരിയായ ബോധനരീതികൾ പ്രാവർത്തികമാക്കേണ്ടതാണ്.
  • വ്യക്തിവ്യത്യാസം പരിഗണിക്കുന്ന വൈവിധ്യമാർന്ന ബോധനരീതികൾ ഫലപ്രദമായ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.
  • സാമൂഹികജ്ഞാനനിർമ്മിതിവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയാണ് ഇന്ന് നിലനിൽക്കുന്നത്. അതിനുഗുണമാകുന്ന രീതിയിലുള്ള ബോധന രീതികൾ ആണ് പ്രാവർത്തികമാക്കേണ്ടത്.
  • പഠനം എന്ന വാക്കിനർത്ഥം - വ്യവഹാരത്തിലെ മാറ്റം
  • ഇത്തരം മാറ്റങ്ങൾ ഒരു കുട്ടിയിൽ ഉണ്ടാക്കാൻ ക്ലാസ് മുറികളുടെ പങ്ക് വളരെ വലുതാണ്.
  • ക്ലാസ് മുറിയിലെ പഠനത്തിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ - അധ്യാപകർ, പാഠ്യവസ്തു, പഠനാന്തരീക്ഷം
  • കുട്ടികൾക്ക് നല്ലൊരു പഠനാന്തരീക്ഷം സജ്ജീകരിച്ചു നൽകുക എന്നത് അധ്യാപകരുടെ ധർമ്മമാണ്.
  • അറിവ് പകരുമ്പോൾ കുട്ടിയുടെ പഠനസന്നദ്ധത (മുന്നറിവ് / ആശയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ) അറിയുക എന്നതു അത്യന്താപേക്ഷിതമാണ്.

 


Related Questions:

പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഉൽപ്പന്നങ്ങൾ, രേഖകൾ, റിക്കാർഡുകൾ എന്നിവ അറിയപ്പെടുന്നത് ?
ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവിക മുഖചേഷ്ടകൾ വന്നുപോകുന്ന ഭാഷണ വൈകല്യത്തിന്റെ പേരെന്ത്
which one of the following is a type of implicit memory
പുരാണ കഥകളും ഐതിഹ്യങ്ങളും പഠിപ്പിക്കാനുള്ള ഉചിതമായ മാർഗ്ഗം?
ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം